ആരെയും ഭാവ ഗായകനാക്കി സിംഗിന്റെ ഗാനം വൈറലാകുന്നു

ഋഷിരാജ് സിംഗ് എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഓടി എത്തുന്നത് അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും നേരെ ആഞ്ഞടിക്കുന്ന ഈ പോലീസ് ഓഫീസിറുടെ മുഖമാണ്. എന്നാല്‍ ഇദ്ദേഹത്തിന് നമ്മള്‍ ആരും കാണാത്ത വേറെ ഒരു മുഖം കൂടിയുണ്ട്. പഞ്ചാബിയായ ഇദ്ദേഹം നന്നായി മലയാളം പാട്ട് പാടും എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസം കാണും. എന്നാല്‍ കേട്ടോളൂ.. അദ്ദേഹത്തിനു സ്ട്രിക്റ്റാകാന്‍ മാത്രം അല്ല അറിയാവുന്നത്, നന്നായി പാടാനും അറിയാം. അതും നല്ല ഒന്നാന്തരം മലയാളം പാട്ട്. അദ്ദേഹത്തിലെ ഉറങ്ങി കിടന്നിരുന്ന ഒരു ഭാവ ഗായകനെ ഉണര്‍ത്തി അദ്ദേഹം ഒരു പൊതു വേദിയില്‍ ആരെയും ഭാവ ഗായകനാകും... എന്ന പാട്ട് നല്ല ഉച്ചാരണ ശുദ്ധിയോടെ ആലപിച്ച വീഡിയോ ഇപ്പോള്‍ വൈറല്‍ ആയി കൊണ്ടിരിക്കുകയാണ്. വളരെ മാധുര്യത്തോടും ഭാവത്തോടുകൂടിയുമാണ് ഈ ഗാനം ആലപിച്ച് അദ്ദേഹം സദസ്സിനെ കീഴടക്കിയത്.
അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും നേരെ മീശ പിരിക്കാന്‍ മാത്രമല്ല സിങ്കത്തിന് അറിയാവുന്നത് ആരെയും ഭാവ ഗായകനാക്കി കൈയ്യടി നേടാനും സിങ്കത്തിനറിയാം..
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























