സാധ്വി പ്രാചിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

വി.എച്ച്.പി നേതാവ് സാധ്വി പ്രാചിക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യം നേടിക്കഴിഞ്ഞുവെന്നും അടുത്ത ലക്ഷ്യം മുസ്ലീങ്ങളില്ലാത്ത ഇന്ത്യയാണെന്നായിരുന്നു സ്വാധി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
പോലീസ് കമ്മീഷണറുമായി വിശദമായി ചര്‍ച്ച നടത്തി സാധ്വി ച്രാചിക്കെതിരെ കേസ് കൊടുത്തുവെന്ന് രാഹുല്‍ ഈശ്വര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
സാധ്വി പ്രാചിക്കെതിരെ FIR , പോലീസ് കേസ് കൊടുത്തു ( 4 points)
(1) പോലീസ് കമ്മീഷണറുമായി വിശദമായ ചര്‍ച്ച നടത്തി , പരാതി കൊടുത്തു ; cyber cell പൊലിസ് inchargeനെ കണ്ടു സംസാരിച്ചു. കോടതിയിലേക്കു മൂവ് ചെയുന്നു.
(2) ഞാന്‍ ഒരു ഹിന്ദു ആണ്, ഇന്ത്യന്‍ ആണ്. ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും, ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരി സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്പര്യം, അവരുടെ വിശ്വാസം, അവരുടെ welfare എന്റെ താല്പര്യം , എന്റെ ഉത്തരവാദിത്വം കൂടിയാണ്. ( എന്റെ എന്ന് പറഞ്ഞാല്‍ നമ്മുടെ )
(3) ഭാരതത്തിനു ഇന്ത്യന്‍ മുസ്ലിം ജനത നല്‍കിയ സംഭാവനകള്‍ വലുതാണ് ; jai hind എന്ന പ്രയോഗം തന്ന Major Abid Hassan Safrani,ഭാരത് രത്‌ന മൌലാന അബ്ദുള്‍ കലാം ആസാദ് , ഇന്ത്യ കണ്ട ഏറ്റവും വലിയ unityയുടെ മുഖം president അബ്ദുള്‍ കലാം, ഓസ്‌കാര്‍ വേദിയില്‍ ഓംകാരത്തിന്റെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞ റസൂല്‍ പൂകുട്ടി , ഏറ്റവും മികച്ച IB chief അസിഫ് , ഏറ്റവും ഭംഗിയായി ശ്രീ കൃഷ്ണ ഭാവമുള്ള നമ്മുടെ പ്രേം നസീര്‍, കേരളത്തിന്റെ അഭിമാനം മമ്മൂട്ടി , എനിക്ക് ഏറ്റവും ഇഷ്ടമുള്ള രാഷ്ട്രീയ നേതാവ് മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് (കോണ്‍ഗ്രസ് പ്രസിഡന്റ് 1939) .... തുടങ്ങി കോടികണക്കിന് നമ്മുടെ മുസ്ലിം സഹോദരന്മാര്‍
(4) ഒവൈസി, jnu ഒമര്‍ ഖാലിദ്, സാധ്വി പ്രാചി, തീവ്ര മതപരിവര്‍ത്തന വാദം, മാവോയിസം തുടങ്ങി തീവ്ര lineനമുക്ക് വേണോ ??? നമ്മള്‍ ഇന്ത്യക്കാര്‍ ഏതു ആശയ ലോകം ആയാലും moderate ആണ്.
നമുക്ക് വേണ്ടത് Muslim Free India ; Free India for Muslim, Hindu , Christian BWv ;
Povetry Free India BWv ; Unemployment Free India ; Pollution Free India ; Corruption Free India ; Violence Free India
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























