തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എസ് എന്‍ ഡി പിയും വെള്ളാപ്പള്ളിയും നടേശനും രണ്ടു തട്ടില്‍; എസ് എന്‍ ഡി പി നേതൃത്വത്തിനെ ശക്തമായി വിമര്‍ശിച്ചു കൊണ്ട് വെള്ളാപ്പള്ളി

സമുദായ നേതാക്കള്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ സ്ഥാപനങ്ങളില്‍ കയറി രാഷ്ട്രീയ പാര്‍ട്ടി വളര്‍ത്താന്‍ ആരും ശ്രമിക്കരുതെന്നു വെള്ളാപ്പള്ളി മുന്നറിയിപ്പു നല്‍കി. സമുദായ നേതാക്കള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് ഒരു കക്ഷി രാഷ്ട്രീയത്തോടും ബന്ധമില്ല യോഗം സ്വതന്ത്ര നിലപാടുള്ള ഒരു സംഘടനയാണ്. ബിഡിജെഎസുമായും എസ്എന്‍ഡിപിക്ക് ബന്ധമില്ല. യോഗത്തിന്റെ ഓഫീസുകളോ ഹാളുകളോ ബിഡിജെഎസിന്റെ പാര്‍ട്ടി യോഗങ്ങള്‍ക്ക് നല്‍കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തെ ബിജെപിയുടെ വാലാക്കി മാറ്റാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നും ചേര്‍ത്തലയില്‍ നടന്ന എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു.
നിയമ സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ബി ഡി ജെ എസ് പാര്‍ട്ടിയുണ്ടാക്കി സമുദായത്തിലെ ജനങ്ങളുടെ മുഴുവന്‍ വോട്ടു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ പുതു തരംഗം ഉണ്ടാക്കാമെന്ന് കരുതിയ വെള്ളാപ്പള്ളി നടേശന്റെ ശ്രമം പാഴായത് നേരത്തെ കണ്ടതാണ്. എസ് എന്‍ ഡി പി യോഗത്തിലെ ഭൂരിഭാഗം വരുന്ന വോട്ടുകള്‍ മറിച്ച് എന്‍ ഡി എ സഖ്യത്തിന് നല്‍കി മകനെ കേന്ദ്ര മന്ത്രിയാക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കവും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പാഴായിപ്പോയിരുന്നു.
തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ വോട്ടുകള്‍ പ്രതീക്ഷിച്ച ബി ഡി ജെ എസിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. ഇതോടെ കേന്ദ്രത്തില്‍ നിന്നും സഹായം പ്രതീക്ഷിച്ച വെള്ളപ്പള്ളിക്ക് കാര്യമായ പരിഗണന ലഭിച്ചതുമില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂടെയുണ്ടാകുമെന്ന് കരുതിയ എസ് എന്‍ ഡി പി യിലെ അംഗങ്ങള്‍ ബി ഡി ജെ എസ് പാര്‍ട്ടിയോട് കൈക്കൊണ്ട നിലപാട് മനസിലാക്കിയ വെള്ളാപ്പള്ളി നിലവില്‍ എസ് എന്‍ ഡി പിയില്‍ രൂക്ഷമായ രാഷ്ട്രീയ വിഘടനത്തിന് തടയിട്ട് എസ്എന്‍ഡിപി യെ ഒരുമിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. പാര്‍ട്ടി രൂപീകരണത്തിലൂടെ മുഴുവന്‍ എസ് എന്‍ ഡി പി അണികളെയും ബിഡിജെഎസിന് പിന്നില്‍ അണി നിരത്താമെന്നു വിചാരിച്ചെങ്കിലും ഭൂരിഭാഗവും ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പില്‍ ചലനമൊന്നും ഉണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ബി ഡി ജെ എസിന്റെ ഭാവി അനിശ്ചിതത്തില്‍ ആയതു കൊണ്ട് എസ് എന്‍ ഡി പി യിലെ അണികളെയെങ്കിലും ഒരു തട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തി വരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























