തലയ്ക്ക് അടിയേറ്റു ഒറ്റ രാത്രി കൊണ്ട് ഇറ്റലിക്കാരന്‍ ഫ്രഞ്ച് ഭാഷ പഠിച്ചു

തലയ്ക്ക് അടിയേറ്റയാള്‍ ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷ പഠിച്ചു. ഇറ്റലിക്കാരനായ ഒരു മധ്യവയസ്‌കനാണ് ഒറ്റ രാത്രി കൊണ്ട് ഫ്രഞ്ച് ഭാഷയില്‍ വിദഗ്ദ്ധനായത്. ഇയാള്‍ക്കിപ്പോള്‍ അനായാസം ഫ്രഞ്ച് വായിക്കാനും സംസാരിക്കാനും സാധിക്കും. ജെ.സി എന്ന് മാത്രമാണ് ഇയാളുടെ പേര് പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഫ്രഞ്ച് ഭാഷയോട് ഒരിക്കലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ഇയാള്‍ തലയ്ക്കടിയേറ്റ ശേഷം വളരെ ഒഴുക്കോടെയാണ് ഫ്രഞ്ച് കൈകാര്യം ചെയ്യുന്നത്.
ഫ്രഞ്ചുകാരെപ്പോലെ ഫ്രഞ്ച് സിനിമകള്‍ കാണാനും പുസ്തകങ്ങളും കോമിക്കുകളും വായിക്കാനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തന്റെ വായനയും സംസാരവും അടക്കം ഫ്രഞ്ച് ഭാഷയിലേക്ക് മാറിയെങ്കിലും തന്റെ മാതൃഭാഷയായ ഇറ്റാലിയനില്‍ എഴുതാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. ഫ്രഞ്ച് ഡിഷുകളാണ് ഇദ്ദേഹത്തിന് ഇപ്പോള്‍ കഴിക്കാന്‍ താല്‍പ്പര്യം. തലയ്ക്ക് അടിയേറ്റ ശേഷം അക്ഷരാര്‍ത്ഥത്തില്‍ ഇദ്ദേഹം ഫ്രഞ്ച് പൗരനായി മാറിക്കഴിഞ്ഞു.
തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് മസ്തിഷ്‌കത്തിന് ഉണ്ടായ കംപള്‍സീവ് ഫോറിന്‍ ലാംഗ്വേജ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് ഈ അജ്ഞാതന്റെ ഫ്രഞ്ച് പ്രേമത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























