സുധാകരന് നാവ് പിഴച്ചു; അഞ്ജു ബോബി ജോര്‍ജിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ചു

അഞ്ജു ബോബി ജോര്‍ജിനെ വോളിബോള്‍ താരമായ ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന് വിശേഷിപ്പിച്ച സുധാകരനും ജയരാജനൊപ്പം എത്തിയിരിക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷയും സ്‌പോര്‍ട്‌സ് താരവുമായ അഞ്ജു ബോബി ജോര്‍ജിനോട് ഇ.പി ജയരാജന്‍ അപമര്യാദയായി പെരുമാറിയതില്‍ പ്രതിഷേധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍ അഞ്ജുവിനെ ജിമ്മി ജോര്‍ജിന്റെ ഭാര്യയാക്കിയത്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ച സമയത്താണ് ഇ.പി ജയരാജന് നാവ് പിഴച്ചത്. അലി കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയ താരമാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നൂവെന്നുമായിരുന്നു ഒരു ചാനലിന് നല്‍കിയ പ്രതികരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























