Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രിയപ്പെട്ടവളുടെ വിയോഗത്തിലും ബന്ധുക്കള്‍ മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി, രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി യുവഡോക്ടര്‍ വിടവാങ്ങി

09 JUNE 2016 11:20 AM IST
മലയാളി വാര്‍ത്ത.

ആറ്റിങ്ങല്‍ ഐടിഐക്ക് സമീപം ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഡോ. സുമലക്ഷ്മി രണ്ടു പേര്‍ക്ക് കാഴ്ച നല്‍കി വിടവാങ്ങി. പഠിക്കുന്ന കാലം മുതല്‍ക്കേ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന കാഴ്ച്ചപ്പാടായിരുന്നു സുമലക്ഷ്മിയുടേത്.

പ്രിയപ്പെട്ടവളുടെ വിയോഗത്തിലും ബന്ധുക്കള്‍ മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കി. സഹോദരങ്ങളായ സുദര്‍ശനന്‍ നമ്പൂതിരിയും സുബ്രഹ്മണ്യന്‍ നമ്പൂതിരിയുമാണ് കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കിയത്. കണ്ണുകള്‍ ദാനം ചെയ്തതിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ശേഷം ഭതൃവസതിയായ മുട്ടട പരുത്തിപ്പാറലൈന്‍ തോട്ടപ്പള്ളി ഇല്ലത്തില്‍ കൊണ്ടു പോയി. വൈകിട്ട് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരച്ചു.

മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. സുമലക്ഷ്മി. നിസാര പരിക്കുകളുള്ള ഭര്‍ത്താവ് അജിത് ടി. വിജയനും (31) മകന്‍ ആദിനാഥും (ഏഴു മാസം) അനന്തപുരി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജായി. ടൂറിസ്റ്റ് ബസ് ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ഓള്‍ട്ടോ കാര്‍ ലോറിയിലിടിച്ചാണ് അപകടം ഉണ്ടായത്. ഭര്‍ത്താവിനും മകന്‍ ആദിനാഥിനും ഒപ്പം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോകുകയായിരുന്നു സുമലക്ഷ്മി.

പള്ളിക്കല്‍ പകല്‍ക്കുറിയില്‍ നാരായണന്‍ നമ്പൂതിരിയുടേയും ചന്ദ്രിക ദേവിയുടേയും മകളാണ് സുമലക്ഷ്മി. കൊല്ലം വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു. തുടര്‍ന്ന് അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ് ടൂവും നേടി. പഠിക്കാന്‍ മിടുക്കിയായ മകളുടെ ആഗ്രഹം പോലെ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കി. രണ്ട് വര്‍ഷം മുമ്പായിരുന്നു എഞ്ചിനീയറായ അജിത്തുമായുള്ള സുമലക്ഷ്മിയുടെ വിവാഹം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അനാട്ടമി വിഭാഗത്തില്‍ പിജിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കുഞ്ഞ് ജനിച്ചത്.

അച്ഛന്‍ വിരമിച്ച ശേഷം ടാക്‌സ് പ്രാക്ടീഷണറായി ജോലിചെയ്യുന്നു. സഹോദരന്മാരില്‍ സുദര്‍ശനന്‍ നമ്പൂതിരി ശാന്തിക്കാരനും സുബ്രഹ്മണ്യന്‍ നമ്പൂതിരി സംഗീത കോളേജിലുമാണ്. പഠിക്കാന്‍ മിടുക്കിയും കാര്യക്ഷമതയുള്ള കുട്ടിയുമായിരുന്നു സുമലക്ഷ്മിയെന്ന് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ അധ്യാപകര്‍ അനുസ്മരിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിജ കുമാരി, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends