Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് ഓരോ മണിക്കൂറിലും 57 വാഹനാപകടങ്ങള്‍; ഏറ്റവുമധികം വാഹന അപകടമുണ്ടായ സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാമത്‌

10 JUNE 2016 03:40 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമത്. നാലായിരത്തിലധികമാളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ റോഡുകളില്‍ ജീവന്‍ നഷ്ടമായത്. രാജ്യത്തെ റോഡു സുരക്ഷയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന് രൂപം നല്‍കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 

രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഇന്ത്യയിലെ റോഡപകടങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്. 
2015ല്‍ ഇന്ത്യയിലാകെ 5,01423 അപകടങ്ങളാണ് നടന്നത്. 1,46133 ആളുകള്‍ ഈ അപകടങ്ങളില്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ഓരോ മണിക്കൂറിലും 57 അപകടങ്ങളിലായി 17 പേര്‍ മരിക്കുന്നുണ്ടെന്നും കണക്ക് വ്യക്തമാക്കുന്നു. ഏറ്റുവുമധികം അപകടങ്ങള്‍ നടന്നത് തമിഴ്‌നാട്ടിലാണ്. ഏറ്റവുമധികം മരണം സംഭവിച്ചത് ഉത്തര്‍പ്രദേശിലും. ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാമതാണ്.

39014 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്നത്. ഈ അപകടങ്ങളില്‍ 4196 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. 43735 ആളുകള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേല്‍ക്കുന്ന തരത്തില്‍ ഏറ്റവുമധികം അപകടം നടന്നതും കേരളത്തിലാണ്. 2014നെ അപേക്ഷിച്ച് അപകടത്തിലും മരണത്തിലും വലിയ വര്‍ദ്ധനവുണ്ട്. അമിത വേഗതയും മദ്യലഹരിയില്‍ വാഹനമോടിക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മരിക്കുന്നവരില്‍ 54.1 ശതമാനം ആളുകളും 15 വയസു മുതല്‍ 34 വയസുവരെ പ്രായമുള്ളവരാണ്. 
അപകടം സംഭവിക്കുന്നവരില്‍ കൂടുതലും ഇരു ചക്രവാഹനക്കാരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ റോഡ് സുരക്ഷയ്ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി കൊണ്ടു വരുന്നതിനായുള്ള ശ്രമം തുടങ്ങിയതായി കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (31 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (36 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (43 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (50 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (56 minutes ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (58 minutes ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends