Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാടകകൊലയാളിയോ..... പോലീസ് സംശയം ബലപ്പെടുന്നു... അന്വേഷണം അവസാന ഘട്ടത്തില്‍.. ചുരുളുകള്‍ ഓരോന്നായി അഴിച്ച് അന്വേഷണ സംഘം..

10 JUNE 2016 06:29 AM IST
മലയാളി വാര്‍ത്ത.

ജിഷാ വധക്കേസ് അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്.സംശയാസ്പദ സാഹചര്യത്തില്‍ ഇടുക്കി ക ഞ്ഞിക്കുഴി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍ ജോര്‍ജാണ്(29)ജിഷയുടെ ഘാതകന്‍ എന്ന നിഗമനത്തില്‍ അന്വേഷണംനീങ്ങുന്നു. യുവാവിന്റെ മൊഴികളിലുള്ള വൈരുദ്ധ്യവും ചില നിര്‍ണ്ണായക തെളിവു കളുമാണ് അന്വേഷണ സംഘത്തിന് പ്രതീക്ഷ നല്‍കുന്നത്. ഘാതകന്‍ എങ്കില്‍ ഇയാള്‍ വാടകകൊലയാളി എന്ന നിഗമനത്തിലേക്കാണ് പോലീസ്. കാരണം ഇത്തരം ഇടപാടുകള്‍ ഇയാള്‍ മുമ്പ് നടത്തിയിട്ടുണ്ട്.
കഞ്ഞിക്കുഴി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍ ജോര്‍ജിനെ ലോക്കല്‍ പൊലീസ് ചോദ്യം ചെയ്യരുതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ അന്വേ ഷണ സംഘത്തിന് കൈമാറി. മണികണ്ഠന്റെ ശരീരത്തിലെ നഖം കൊണ്ടുകീറിയ പാടുകളും അകന്ന മുന്‍നിരപല്ലുകളുമാണ് പൊലീസിന് സംശയം തോന്നാന്‍ കാരണം. മുഖത്തു കണ്ടപാട് എന്താണെന്ന് ചോദിച്ചപ്പോള്‍ അപസമ്ാരരോഗം ബാധിച്ച് നിലത്തുവീണ ്‌സംഭവിച്ചതാണെന്നായിരുന്നു മറുപടി. ഇതേതുടര്‍
ന്ന് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സതേടിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
മൂവാറ്റുപുഴയില്‍ വച്ചാണ ്പരിക്കേറ്റതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, നിസാരകാര്യത്തിന് കോട്ടയം മെഡിക്കല്‍കോളേജില്‍ പോയതെന്തിനെന്ന ചോദ്യത്തിന്നാട്ടുകാരാണ് കോട്ടയംമെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്നായിരുന്നു ഇയാളുടെമറുപടി.
മൂവാറ്റുപുഴ,തൊടുപുഴ,പെരുമ്പാവൂര്‍,കോതമംഗലം തുടങ്ങി സമീപ നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും അലഞ്ഞുനടക്കുന്ന ഇയാളെ കോട്ടയത്ത് എത്തിച്ചുഎന്നത് സംശയം ഉളവാക്കുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചെന്നും നാടോടിസംഘമാണ് തന്നെ വളര്‍ത്തിയതെന്നും തനിക്ക് മറ്റ് മേല്‍വിലാസമോ തിരിച്ചറിയല്‍രേഖകളോ ഇല്ലെന്നും ഇയാള്‍ പറയുന്നു. ഇയാളുടെ പുറത്തും മുഖത്തും നഖം കൊണ്ട് കീറിയപാടുകള്‍ ഉണ്ട്. അകന്നമുന്‍നിരപല്ലും,സംഘം അന്വേക്ഷിക്കുന്ന കഴുത്തിലെ വൃത്താകൃതിയിലുള്ള ലോക്ക റ്റുംതിരിച്ചറിഞ്ഞു. മൂവാറ്റുപുഴയില്‍ വളര്‍ന്ന ഇയാള്‍ക്ക് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പെരുമ്പാവൂര്‍ അറിയില്ലെന്ന് പറയുന്നതും പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചിട്ടുണ്ട്.
ജിഷയുടെ ഘാതകന്‍ എന്നു കരുതുന്ന ആളുടെ രേഖാചിത്രം അന്വേഷണസംഘം എല്ലാ പൊ ലീസ്‌സ്‌റ്റേഷനുകളിലേക്കും നേരത്തെ അയച്ചിരുന്നു. കൂടാതെ മറ്റൊരു ഫോട്ടോയും അയച്ചിരുന്നു. രേഖാചിത്രത്തിന് പുറമേയാണ് ഈ ഫോട്ടോ നല്‍കിയത്. വെണ്‍മണിമണിയാമ്പ്രയില്‍ ടോമിയുടെ വീട്ടില്‍നിന്നാണ് ഇന്നലെമണികണ്ഠന്‍ജോര്‍ജിനെ പിടികൂടിയത്. മറ്റൊരുകേസു മായിബന്ധപ്പെട്ട് ടോമിയുടെവീട്ടി ലെത്തിയപൊലീസിനെകണ്ട് വീടിന്റെ പിറകിലൂടെ ഇറങ്ങി ഓടിയ
ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ടോമിയുടെ വീട്ടില്‍മണികണ്ഠനെ കണ്ടപ്പോള്‍ സാമ്യം തോ ന്നിയതിനെ തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് ചിത്രം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചത്.
ഏതാനും വര്‍ഷംമുമ്പ് കഞ്ഞിക്കുഴി പൊലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കുത്തി ക്കൊന്നകേസിലെപ്രതിയുടെ സഹോദരനാണ്ടോമി. ഇയാള്‍ക്കും അധോലോകബന്ധമുണ്ടെ ന്ന് പറയപ്പെടുന്നു.ആര്‍ക്കോ വേണ്ടി ജിഷയെ കൊലപ്പെടുത്തിയതിനെതുടര്‍ന്ന് ഇയാള്‍ക്ക് ടോമി അഭയം നല്‍കിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഏതായാലും അത്യന്തം സങ്കീര്‍ണ്ണത നിറഞ്ഞ ഘട്ടത്തിലാണ് പോലീസ്. ജിഷയുമായി ഇയാള്‍ക്ക് പരിചയം ഉണ്ടെന്നു തെളിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (23 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (37 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (42 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (49 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (56 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends