സീരിയല്‍ നടിയുടെ വീട്ടില്‍ രാത്രി സന്ദര്‍ശനത്തിനെത്തിയ എസ് ഐ യെ നാട്ടുകാര്‍ പരസ്യമായി പൊക്കി കൈകാര്യം ചെയ്തു

പുത്തന്‍കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നാണ് പുത്തന്‍കുരിശ് എസ് ഐയെ നാട്ടുകാര്‍ പിടികൂടിയത്. പല ദിവസങ്ങളായീ ഇവിടെ എത്താറുള്ള എസ് ഐ യെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. സുരേഷ്‌ഗോപി സ്‌റ്റൈലില്‍ ഡയലോഗ് അടിച്ചഎസ്.ഐ തടിതപ്പാന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ വിട്ടില്ല.
തെറിവിളിയുടെ കാര്യത്തില്‍ കൊടുങ്ങല്ലൂര്‍ കാരനാണ് എസ് ഐ എന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ കാണുന്നവരെ പ്രായഭേതമില്ലാതെ തെറിവിളിക്കുന്നത് ഇദ്ദേഹത്തിന് ഒരു ശീലമായിരുന്ന എന്ന് നാട്ടുകാര്‍ പറയുന്നു. ചോദ്യംചെയ്യലിന് വേണ്ട വിധം സഹകരിക്കാതിരുന്ന എസ് ഐയെ പരസ്യമായി മൂന്നാം മുറയില്‍ത്തന്നെ ചോദ്യം ചെയ്തു ചിലര്‍. എസ് ഐ കുടുങ്ങിയതറിഞ്ഞ് മറ്റ് പ്രദേശങ്ങളില്‍ നിന്നുവരെ നാട്ടുകാര്‍ പാഞ്ഞെത്തി എസ് ഐക്ക് തെറിയഭിഷേകം നടത്തി. താന്‍ ജിവിതത്തില്‍ പറഞ്ഞിന്റെ പത്തിരട്ടിത്തെറി ചുരുങ്ങിയ സമയംകൊണ്ട് നാട്ടുകാരില്‍ നിന്നും എസ് ഐ കേട്ടു..
എസ് ഐ അകാരണമായി കരണത്തടിച്ചവരും ഓടിക്കൂടിയ നാട്ടുകാരില്‍ ഉണ്ടായിരുന്നു. ഫലം എസ് ഐസുടെ കരണത്ത് ഇടക്കിടെ പൊന്നീച്ച പറന്നു.അതിലും വലിയ തമാശ രണ്ടുകിലോമീറ്റര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. എസ് ഐ ആശുപത്രിയില്‍ അഡ്മിറ്റാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























