Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഞ്ജുവിന്റെ സഹോദരന്റെ സ്‌പോര്ട്‌സ് കൗണ്‍സില്‍ സ്ഥാനം പോയേക്കും

11 JUNE 2016 01:50 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരനും കൗണ്‍സില്‍ അസി. സെക്രട്ടറിയുമായ (ടെക്‌നിക്കല്‍) അജിത്ത് മാര്‍ക്കോസിനെ പുറത്താന്‍ നീക്കം. ഈ തസ്തികക്കാവശ്യമായ യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ നിയമനം അനധികൃതമാണെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. മറ്റ് നിയമവശങ്ങളും കൂടി പരിഗണിച്ചശേഷം നടപടിയെടുക്കാനാണ് കായികമന്ത്രിയുടെ തീരുമാനം. 

ഫിസിക്കല്‍ എജുക്കേഷനില്‍ ബിരുദാനന്തര ബിരുദം, പരിശീലകനുള്ള എന്‍.ഐ.എസ് ഡിപ്‌ളോമ, മുന്‍ രാജ്യാന്തര കോച്ചിങ് താരം അല്ലെങ്കില്‍ ഈ രംഗത്തുള്ള അനുഭവ സമ്പത്ത്, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരിക്കണം തുടങ്ങിയവയാണ് അസി. സെക്രട്ടറി (ടെക്‌നിക്കല്‍)ക്കുള്ള അടിസ്ഥാന യോഗ്യത. എന്നാല്‍ അജിത്ത് മാര്‍ക്കോസ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നല്‍കിയിരിക്കുന്ന ബയോഡാറ്റയില്‍ കോയമ്പത്തൂര്‍ മഹാരാജ എന്‍ജീനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷനിലാണ് (എം.സി.എ) യോഗ്യത. സ്‌പോര്‍ട്‌സ് രംഗത്തെ ഒരു അനുഭവപരിചയവും ചൂണ്ടിക്കാണിച്ചിട്ടുമില്ല. ഇതോടെ അജിത്തിന് പരിശീലകസ്ഥാനത്തേക്കുള്ള യോഗ്യതയുണ്ടെന്ന അഞ്ജു ബോബി ജോര്‍ജിന്റെ വാദവും നിലനില്‍ക്കാതാവുന്നു. 

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെയായിരുന്നു കരാര്‍ അടിസ്ഥാനത്തില്‍ ഈ തസ്തികയില്‍ നിയമിച്ചത്. ഭരണം മാറിയതോടെ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 2015 ഫെബ്രുവരി 20ന് അജിത്ത് അസി. സെക്രട്ടറി സ്ഥാനത്തേക്ക് അപേക്ഷിച്ചെങ്കിലും അന്നത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് യോഗ്യതയില്‌ളെന്ന കാരണത്താല്‍ ഫയല്‍ മാറ്റിവെച്ചു. പിന്നീട് കഴിഞ്ഞ മാര്‍ച്ച് നാലിന് കായിക യുവജനകാര്യവകുപ്പ് പുറത്തിറക്കിയ ഉത്തരവ് (നം. 30/16/ കാ.യു.വ) അനുസരിച്ച് 'സ്‌പെഷല്‍ കേസ്' എന്ന നിലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരിഗണിക്കുകയായിരുന്നു. 

അതേസമയം ജോലിയില്‍ പ്രവേശിച്ചശേഷം സര്‍ക്കാര്‍ ചെലവില്‍ ഇദ്ദേഹം നടത്തിയ വിദേശയാത്രകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മേയ് 30ന് ചേര്‍ന്ന അഡ്മിനിസ്‌ട്രേറ്റിവ് ബോര്‍ഡ് യോഗം മേയ് 25 മുതല്‍ ജൂലൈ 15വരെ യൂറോപ്പില്‍ നടക്കുന്ന വിവിധ മത്സരങ്ങള്‍ കാണാനുള്ള അനുമതിയും ഇതിനായി പ്രത്യേക അവധിയും അനുവദിച്ചിരുന്നു. അഞ്ജു ബോബി ജോര്‍ജ് ഇതില്‍ പങ്കെടുത്തിരുന്നില്ല. നിലവില്‍ അജിത്ത് പരിശീലനത്തിന്റെ പേരില്‍ വിദേശത്തെന്നാണ് സര്‍ക്കാറിന് കിട്ടിയ വിവരം. തിരികെ നാട്ടിലത്തെിയശേഷം വിശദീകരണം ആരായാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (22 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (36 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (41 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (48 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (55 minutes ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends