Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനെ മന്ത്രിയാക്കാന്‍ പിള്ളയുടെ തന്ത്രം... സ്‌കറിയാ തോമസിന്റെ കീഴിലുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിലയ്ക്ക് വാങ്ങാന്‍ നീക്കം

13 JUNE 2016 02:54 AM IST
മലയാളി വാര്‍ത്ത.

മകന് മന്ത്രിസ്ഥാനം ഉറപ്പാക്കാനായി പിതാവ് പാര്‍ട്ടി വിലയ്ക്ക് വാങ്ങുന്നതായി മംഗളം. പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ഉറപ്പിക്കാനാണ് പാര്‍ട്ടിവിലയ്ക്ക് വാങ്ങാനുള്ള നീക്കം നടക്കുന്നതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇടതുമുന്നണിയിലുള്ള സ്‌കറിയാതോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെയാണ് ആര്‍. ബാലകൃഷ്ണപിള്ള ഇതിനായി വിലയ്‌ക്കെടുക്കുന്നത്. സീറ്റ് വില്‍പ്പന മുമ്പ് പല തെരഞ്ഞെടുപ്പുകളിലും നടന്നിട്ടുണ്ടെങ്കിലും ഒരു പാര്‍ട്ടിയെത്തന്നെ വിലയ്‌ക്കെടുക്കുന്നത് കേരളത്തിന്റെ ചരിത്രത്തില്‍ ഇത് ആദ്യസംഭവമായിരിക്കും.
ഇക്കുറി ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് പത്തനാപുരത്ത് നിന്ന് ഗണേഷ്‌കുമാര്‍ വിജയിച്ചത്. അദ്ദേഹം വിജയിക്കുകയും ഇടതുമുന്നണി അധികാരത്തില്‍ വരികയും ചെയ്‌തെങ്കിലും മന്ത്രിസ്ഥാനത്തിന് പരിഗണിച്ചില്ല. ഇടതുമുന്നണിയില്‍ അംഗമായിട്ടുള്ളവരെ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളുവെന്നായിരുന്നു അവരുടെ തീരുമാനം. ആര്‍. ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിക്ക് ഇടതുമുന്നണി ഇതുവരെ അംഗത്വം നല്‍കിയിട്ടില്ല. മുന്നണിയുടെ സഹയാത്രികര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം പിള്ളയുടെ പാര്‍ട്ടിക്ക് ലഭിച്ചുമില്ല.
ഈ പ്രശ്‌നം മറികടക്കാനാണ് സ്‌കറിയാതോമസിന്റെ കീഴിലുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടി വിലയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. സ്‌കറിയാതോമസിന്റെ പാര്‍ട്ടി ഇപ്പോള്‍ ഇടതുമുന്നണിയില്‍ അംഗമാണ്. ആ സാഹചര്യത്തില്‍ പിള്ളയുടെയും സ്‌കറിയാതോമസിന്റെയും പാര്‍ട്ടികള്‍ ഒന്നായാല്‍ അതിലൂടെ ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്ത് എത്തിക്കാം. ഇതാണ് നീക്കം. പാര്‍ട്ടി പൂര്‍ണ്ണമായി വിട്ടുനല്‍കാനായി 50 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. അത് 25 കോടിയില്‍ വരെ എത്തിയിട്ടുണ്ടെന്നും വിശ്വസ്തകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ തുകയ്ക്ക് പാര്‍ട്ടിയുടെ വില്‍പ്പനയ്ക്ക് ധാരണയായിട്ടുണ്ട്. ഇടതുമുന്നണിയുടെ ഒരുറപ്പുകൂടി ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കരാറുകള്‍ പൂര്‍ത്തിയായി രണ്ടുപാര്‍ട്ടികളും ഒന്നിക്കും.
പാര്‍ട്ടിവില്‍ക്കുന്നെങ്കിലും പുതിയ പ്രസ്ഥാനത്തില്‍ നിന്നും സ്‌കറിയാതോമസിനെ പൂര്‍ണ്ണമായും ഒഴിവാക്കില്ല. രണ്ടും കൂടി ലയിച്ചുവരുന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള തന്നെയായിരിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം സ്‌കറിയാതോമസിന് നല്‍കും. ബാക്കി സ്ഥാനങ്ങളിലെല്ലാം പിള്ളയുടെ ഉപഗ്രഹങ്ങളെ തന്നെ വയ്ക്കുമെന്നാണ് ധാരണ. ഇത് ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. ഗണേഷ്‌കുമാറില്‍ പിള്ളയ്ക്ക് അത്ര വിശ്വാസ്യമില്ലെങ്കിലും പാര്‍ട്ടിക്ക് മന്ത്രിവേണമെന്നതില്‍ നിര്‍ബന്ധമുണ്ട്. അതിനാണ് ഈ നീക്കം. ഇതിന് നേരത്തെ ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസുകളെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ പിള്ള നീക്കം നടത്തിയിരുന്നു. എന്നാല്‍ അത് സി.പി.എം. തടഞ്ഞു. അതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഈ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (36 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (50 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (55 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends