സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്നു അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍ക്കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല.
തീരദേശ ജില്ലകളില്‍ ട്രോളിംഗ് നിരോധനം മുന്നില്‍കണ്ടുകൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും. നിരോധനകാലത്ത് സംസ്ഥാനത്തെ എല്ലാ യന്ത്രവല്‍ക്കൃത ബോട്ടുകള്‍ക്കും കളര്‍കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























