ആട് ആന്റണിയുടെ വിചാരണ ഇന്ന് തുടങ്ങും

കൊല്ലം പാരിപ്പള്ളി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധമോഷ്ടാവ് ആട് ആന്റണിയുടെ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. സംഭവ ദിവസം ആട് ആന്റണി സഞ്ചരിച്ച ഒമ്‌നി വാന്‍ തിങ്കളാഴ്ച കോടതി വളപ്പിലെത്തിക്കും.
പാരിപ്പള്ളി പോലീസ് സ്‌റ്റേഷന്‍ വളപ്പിലാണ് വാന്‍ സൂക്ഷിച്ചിട്ടുള്ളത്. മണിയന്‍പിള്ളയ്‌ക്കൊപ്പം കുത്തേറ്റ എഎസ്‌ഐ ജോയ്, സിവില്‍പോലീസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരെയാണ് ഇന്ന് വിസ്തരിക്കുക. 2012 ജൂണ്‍ 26 ന് പുലര്‍ച്ചെയാണ് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്‌ടോബര്‍ 13 ന് പാലക്കാട് ഗോപാലപുരത്ത് നിന്നാണ് ആട് ആന്റണിയെ പോലീസ് പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























