മലയാളികളെ കൊല്ലുന്ന സ്വകാര്യ ആശുപത്രികളും ന്യൂ ജനറേഷന്‍ ഡോക്ടര്‍മാരും

അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ളയുടെ മരണം സംഭവിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് മൂലമാണെന്ന വാര്‍ത്ത ആരിലും ഞെട്ടലുളവാക്കും. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന ചികിത്സകളുടെ അനാസ്ഥ മൂലം പൊലിയുന്നത് നിരവധി സാധാരണക്കാരുടെ ജീവനാണ്. കഴിഞ്ഞ കുറെ മാസങ്ങളായി സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ശ്രദ്ധക്കുറവും അറിവ്‌കേടും മൂലം പൊലിഞ്ഞ ജീവനുകള്‍ക്ക് കണക്കില്ല. നിയമ പാലകന്മാര്‍ ഇവര്‍ക്കെതിരെ കണ്ണടക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കത്തിയേത് കത്രിക ഏത് എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത പണം കൊടുത്ത് mbbs നേടിയ ന്യൂ ജനറേഷന്‍ ഡോക്ടര്‍മാരുടെ സാന്നിധ്യമാകാം ഇത്തരം ആളുകളുടെ ജീവന്‍ എടുക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ പിഴവ് മൂലം ആണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിലോ ജനങ്ങള്‍ നേരിട്ട് കയറി ഡോക്ടര്‍മാരുടെ മേലെ കൈ വെക്കുകയും പിന്നീട് ആ ആശുപത്രിയുടെ പേരും ഡോക്ടറുടെ പേരും സഹിതം വാര്‍ത്തകള്‍ വരുകയും ചെയ്യും. ഒരു സ്വകാര്യ ആശുപത്രിയില്‍ ഇത്തരം സംഭവം നടന്നാലോ ഡോക്ടറുടെ പേരോ ആശുപത്രിയുടെ പേരോ ഒന്നും പുറത്തു വരില്ല. ഇത്തരമുള്ള സത്യം അടക്കിപിടിക്കുന്ന വാര്‍ത്തകള്‍ തന്നെയാണ് സ്വകാര്യ ആശുപത്രി ജീവനക്കാരെ ഇതുപോലെ ഉള്ള അനാസ്ഥകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും.
ഏതെങ്കിലും തരത്തിലുള്ള ശസ്ത്ര ക്രിയകളുടെ വിജയം ജനങ്ങളെ അറിയിക്കാന്‍ ആണെങ്കില്ലോ ആഘോഷ പൂര്‍വ്വം ആശുപത്രിയുടെ പേരും അത് വിജയിപ്പിച്ച ഡോക്ടറുടെ പേരും പ്രചരിപ്പിക്കാനും ഇവര്‍ തന്നെ മുന്‍കൈയ്യെടുക്കുകയും ചെയ്യും. എന്നിട്ട് പിന്നീട് ഒരു പനിയായി വരുന്ന രോഗിയെ പിടിച്ച് ഐ.സി.യുവിലൊ വെന്റിലേറ്ററിലൊ കിടത്തിയിട്ട് ലക്ഷങ്ങള്‍ അവരുടെ കൈയ്യില്‍ നിന്നും പിഴിയും. ഇതു മൂലം കടക്കെണിയിലായി ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന നിരവധി പേരാണ് നമ്മുടെ നാട്ടിലുള്ളത്.
പ്രമുഖ സിനിമാതാരത്തിന്റെ മരണം വരെ സംഭവിച്ചത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവ് മൂലമാണെന്ന് തെളിയിക്കുന്ന cctv ദൃശ്യങ്ങള്‍ അധികാരികള്‍ക്ക് കിട്ടിയിട്ട് പോലും ആ ആശുപത്രിയുടെ പേര് പുറത്ത് വിടാന്‍ ഉന്നതരുടെ സമ്മര്‍ദ്ദം മൂലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യം. അഥവാ പുറത്തു വിട്ടാലോ ആശുപത്രിക്കാര്‍ തന്നെ തീറ്റി പോറ്റുന്ന ഗുണ്ടകളുടെ വക ഭീഷണിയും തല്ലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























