മണിയുടെ മരണം സിബിഐയ്ക്ക് വിട്ടതെന്തിന്? ജിഷയെയും കൈമാറുമോ?

കലാഭവന്‍ മണിയുടെ മരണം കേരളം സിബിഐക്ക് വിട്ടതെന്തിന്? ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പിടികൂടാനായില്ലെങ്കില്‍ ജിഷയുടെ കൊലപാതകവും സിബിഐക്ക് വിടും. ഇരു കേസുകളിലും അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന കണക്കു കൂട്ടലിനെ തുടര്‍ന്നാണ് കേസുകള്‍ സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മണിയുടെ മരണം സ്വാഭാവിക മരണമല്ലെന്ന കണക്കു കൂട്ടലില്‍ തന്നെയാണ് സംസ്ഥാന പോലീസ്. സ്വാഭിവിക മരണമല്ലെന്ന് മാത്രമല്ല ആസൂത്രിത കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നു. നടന്മാരായ സാബു, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ എങ്ങനെയൊക്കെ വാദിച്ചാലും അവര്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. മണിയുടെ അന്തര്‍ സംസ്ഥാന ബിസിനസുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും മണിക്ക് മുതല്‍ മുടക്കുണ്ട്. ചാരായം കുടിച്ച് മണി മരിച്ചു എന്ന സാങ്കേതിക ന്യായങ്ങളിലൊന്നും പോലീസ് വിശ്വസിക്കുന്നില്ല.
ജിഷയുടെ കൊലപാതകത്തിലും പോലീസ് സംശയിക്കുന്നത് അന്വദേശ ക്വട്ടേഷന്‍ സംഘത്തെയാണ് യാതൊരു തെളിലും അവശേഷിപ്പിക്കാതെ കൊലപാതകം നടത്താന്‍ കഴിഞ്ഞെങ്കില്‍ അതിന് വളരെയേറെ വൈദഗ്ദ്ധ്യം വേണമെന്ന് പോലീസ് സംശയിക്കുന്നു. ജിഷയുടെ കൊലപാതികളെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങള്‍ പാളാനുള്ള കാരണവും ഇതു തന്നെയാണ്. സിബിഐ പോലൊരു ഏജന്‍സി വരികയാണെങ്കില്‍ കൊലപാതികളെ എത്രയും വേഗം പിടികൂടാമെന്ന് പോലീസ് കരുതുന്നു.
മണിയുടെ കേസ് സ്ബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ജിഷക്കേസ് ഉടന്‍ കൈമാറിയേക്കും. ഇനിയുള്ള കടമ്പ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ തയ്യാറാകണം എന്നതാണ്. സിബിഐ കേസുകള്‍ ഏറ്റെടുക്കുകയാണെങ്കില്‍ സത്യം പുറത്തു വരിക തന്നെ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























