നാട്ടുകാരുടെയും പോലീസിന്റെയും തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ജീവിതം വഴിമുട്ടിയെന്ന് അന്യസംസ്ഥാന തൊഴിലാളികള്‍....

നാട്ടുകാര്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും കിടക്കപ്പൊറുതിയില്ല. ജിഷ വധക്കേസിലെ പ്രതിയെ കിട്ടണമെന്ന പ്രാര്‍ത്ഥനയില്‍ അന്യസംസ്ഥാന തൊഴിലാളികളും. ഞങ്ങളുടെ നാട്ടില്‍ പണിയില്ല ശമ്പളമില്ല ഇവിടെ ഇത് രണ്ടും ധാരാളം. സതീഷ് ബോറ അന്യസംസ്ഥാന തൊഴിലാളിയുടെ തെളിഞ്ഞുവരുന്ന മലയാള സംസാരം. നിങ്ങളുടെ നാട്ടിലും കള്ളന്‍മാരും കൊലപാതകികളും ഉണ്ടല്ലോ. പിന്നെന്തിന് ഞങ്ങളെ മാത്രം സംശയത്തോടെ കാണുന്നു. ഈ കേസിന്റെ ഭാഗമായി പോലീസ് നിരവധിത്തവണ ചോദ്യം ചെയ്തു. പലദിവസങ്ങഴളിലും പണിക്ക് പോകാന്‍ കഴിയുന്നില്ല. ചെറിയ സംശയം തോന്നിയാല്‍ നാട്ടുകാര്‍ വളഞ്ഞിട്ട് ശരീരം പരിശോധിക്കും കിട്ടുന്ന പണവും എടുക്കും. അടുത്തിടെയല്ലെ ഞങ്ങളുടെ നാട്ടില്‍നിന്നു വന്ന ഒരാളെ കോട്ടയത്ത് കെട്ടിയിട്ട് അടിച്ച് കൊന്നത്. ഞങ്ങളും മനുഷ്യന്‍മാരാണ് വീടും കുടുംബവും ഉണ്ട് ഒറീസക്കാരനായ സോബുരി ചോദിക്കുന്നു. ഞങ്ങളെല്ലാം നല്ലവരാണെന്ന് പറയുന്നില്ല. പക്ഷേ എല്ലാവരെയും ഒരുപോലെ കാണരുത്. പാതി മാഞ്ഞ ചിരി മുഖമായി ഇയാള്‍ നില്‍ക്കുമ്പോള്‍ ചോദ്യങ്ങള്‍ തീരുന്നു. നിങ്ങളുടെ കൂട്ടുകാരും ജോലിക്കായി ഗള്‍ഫില്‍പ്പോകുന്നില്ലേ അതുപോലെയാണ് ഞങ്ങളും എവിടെ ജോലിയുണ്ടോ അവിടെ ഞങ്ങള്‍ എത്തും എല്ലുമുറിയെ പണിയാന്‍ രാജ് ഗംഗോത്രിയുടെ കാരിരിമ്പുപോലത്തെ ശബ്ദം. എങ്കിലും ഇവരും ആകാംക്ഷയിലാണ് പ്രതിയുടെ അറസ്റ്റിനായി... ഒപ്പം ചെറിയൊരു അഭ്യര്‍ത്ഥനയും ഉപദ്രവിക്കരുത് പണിയെടുത്ത് ഞങ്ങള്‍ ജിവിച്ചോട്ടെ...
മിക്കദിവസവും പോലീസ് താമസിക്കുന്നിടത്ത് വരും കാണുന്നവരെയെല്ലാം പിടിച്ചുകൊണ്ടുപോകും. ആവശ്യത്തിന് ചോദ്യം ചെയ്ത്തും കഴിഞ്ഞ് രണ്ടും മുന്നും ദിവസത്തിന് ശേഷമാണ് വിടാറാണ്. നാട്ടുകാരുടെയും അവസ്ഥ ഒട്ടും വ്യത്യസ്തമല്ല. പോലീസ് സൈര്യ ജീവിതം തകര്‍ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. എല്ലാവരും പ്രാര്‍ത്ഥിക്കുന്നു കൊലയാളിയെ കണ്ടെത്താന്‍. ഇനി സിബിഐ കൂടി അന്വേഷണത്തിന് എത്തിയാല്‍ ആകെ കാര്യങ്ങള്‍ കുഴയുമെന്നാണ് നാട്ടുകാരുടെ മതം.
രേഖാചിത്രവുമായി സാമ്യമുള്ള ഗുജറാത്തി യുവാവ് പിടിയില്‍
ജിഷ വധക്കേസില്‍ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ള ഗുജറാത്തി യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. പരിശോധനയില്‍ സാമ്യം തോന്നിയതിനാല്‍ യുവാവിനെ അന്വേഷണ സംഘത്തിന് കൈമാറി. ദിനേശ് കാന്തിലാല്‍ പട്ടേലിനെയാണ് (38) പനമ്പിള്ളി നഗറില്‍നിന്ന് നാട്ടുകാര്‍ പിടികൂടിയത്. രേഖാചിത്രവുമായുള്ള സാമ്യത്തിനുപുറമെ പല്ലിന് വിടവുമുണ്ട്. നാട്ടില്‍ പോയി പണിസ്ഥലത്തേക്ക് മടങ്ങിയത്തെിയതായിരുന്നു യുവാവ്. പ്രാഥമിക പരിശോധനയില്‍ ദേഹത്ത് പരിക്ക് കണാനായില്‌ളെന്ന് പൊലീസ് പറഞ്ഞു. മറ്റൊരു യുവാവിനെ കോന്നി പൊലീസും ചോദ്യംചെയ്തുവരുകയാണ്. കഴിഞ്ഞദിവസം കണ്ണൂരില്‍നിന്നുള്ള യുവാവിനെ ചോദ്യംചെയ്തിരുന്നു.
അതേസമയം, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു. ജിഷയുമായുള്ള മല്‍പിടിത്തത്തില്‍ ഘാതകന് പരിക്കേറ്റതായി വ്യക്തമായ സാഹചര്യത്തിലാണിത്. ഇയാള്‍ ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ടെങ്കില്‍ കണ്ടുപിടിക്കുകയാണ് ലക്ഷ്യം. പെരുമ്പാവൂരിലും പരിസരത്തുമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ സി.സി.ടി.വി പരിശോധിക്കുന്നുണ്ട്. സംഭവദിവസം രാവിലെ പുറത്തുപോയ ജിഷ ഈ സ്ഥാപനങ്ങളില്‍ എത്തിയിരുന്നോയെന്നും ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നോയെന്നും കണ്ടത്തൊനാണിത്.
വട്ടോളിപ്പടിയിലെ വളം മൊത്തക്കച്ചവടകേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞ യുവതി ജിഷയാണോ എന്ന് ഉറപ്പിക്കാന്‍ നടപടി തുടങ്ങി. ജിഷ പുറത്തുപോയി തിരിച്ചത്തെിയെന്ന് കുരുതുന്ന സമയം, നടത്തത്തിന്റെ ശൈലി എന്നിവക്കും സി.സി.ടി.വി ദൃശ്യത്തിനും സാമ്യമുണ്ടോയെന്നാണ് ആരായുന്നത്. എങ്കിലും ആദ്യം പറയുന്ന വിവരങ്ങളില്‍ നിന്നെല്ലാം പോലീസും പിന്നാക്കം പോകുകയാണ് ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















