Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവതാര്‍ ജ്വല്ലറി ഉടമകള്‍ കോടികളുമായി മുങ്ങി; കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മറുപടി പറയേണ്ടിവരും..താരത്തിനെതിരെയും പരാതിക്കാര്‍..

14 JUNE 2016 07:19 AM IST
മലയാളി വാര്‍ത്ത.

പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ പിടിക്കുന്ന പുലിവാലില്‍ മമ്മൂട്ടിയും. നിറപറയുടെ പരസ്യത്തിന്റെ പോരില്‍ കാവ്യമാധവന്‍ ഒട്ടേറെ പഴികള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജ്വല്ലറി സ്വര്‍ണ്ണ നിക്ഷേപതട്ടിപ്പിലൂടെ കോടികളുമായി മുങ്ങിയതായി പരാതി. കോടികളുടെ സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞമാസത്തോടെ അടച്ചുപൂട്ടുകയായിരുന്നു. ഏറ്റവുമൊടുവില്‍ കൊച്ചി ലുലുമാളിലെ ജ്വല്ലറി ഷോറും അടച്ചുപൂട്ടിയതോടെ അവതാറിന്റെ കേരളത്തിലെ തട്ടിപ്പ് പൂര്‍ത്തിയായി.
കഴിഞ്ഞമാസമാണ് തൃശൂരിലെ രണ്ട് ഷോറൂമുകള്‍ അടച്ചുപൂട്ടിയത് പിന്നാലെ കേരളത്തിലെ എല്ലാ അവാതാര്‍ ഷോറുമുകളും ഷട്ടറിടുകയായിരുന്നു. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പചാരണങ്ങള്‍ക്ക ലഭിച്ച സ്വീകര്യത മുതലാക്കിയാണ് ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണ്ണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്. ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്.
500 ഗ്രാം മുതല്‍ കിലോകണക്കിന് സ്വര്‍ണ്ണം വരെ നിക്ഷേപിച്ചവരുണ്ട്. സാധാരണക്കാര്‍ മുതല്‍ കള്ളപ്പണം സ്വര്‍ണ്ണമാക്കി നിക്ഷേപിച്ചവരും ഇക്കൂട്ടത്തില്‍ പെടും. മകളുടെ കല്ല്യാണ ആവശ്യത്തിന് സ്വരുക്കൂട്ടിയ സ്വര്‍ണ്ണവും പലര്‍ക്കും നഷ്ടപ്പെട്ടു. കേരളത്തിലെ ഷോറൂമുകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ വിദേശത്തെ ജ്വല്ലറികള്‍ക്കും താഴുവീണിരുന്നു. അവതാറിന്റെ എല്ലാ ഷോറുമുകളും ഉദ്ഘാടനം ചെയ്തതും അവതാറിന്റെ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രചാരണത്തിന് മുന്നില്‍ നിന്നതും മമ്മുട്ടിയായതിനാല്‍ മമ്മുട്ടിക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പണം നഷ്ടപ്പെട്ടവര്‍.
എടപ്പാള്‍ തൃശൂര്‍ കൊച്ചി പോലീസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ തട്ടിപ്പിനിരയായെങ്കിലും പണത്തിന്റെ സ്‌ത്രോതസ് വെളിപ്പെടുത്തേണ്ടിവരുമെന്നതിനാല്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കൊച്ചിയിലെ ലുലുമാളിലെ ഷോറൂം ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം എംഎ യൂസഫലിയും മുഖ്യാതിഥിയായിരുന്നു. 2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാര്‍ ഗ്രൂപ്പ് ജ്വല്ലറികള്‍ തുടങ്ങുന്നത്. മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസിഡറാക്കി നടത്തിയ പരസ്യമുന്നേറ്റം അവതാറിന് കേരളത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചു. താരം വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പണത്തിന് വേണ്ടിയുള്ള ആര്‍ത്തിയിലാണ് ഇത്തരം തട്ടിപ്പുകളില്‍ ഇവര്‍ ചെന്ന് ചാടുന്നത്. താരം രജനിയെ ഇക്കാര്യത്തില്‍ ഇവര്‍ മാതൃകയാക്കട്ടെ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (57 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends