അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരുടെ ദൃശ്യം മാധ്യമങ്ങള്‍ പകര്‍ത്തുന്നത് സഹിക്കാനാവതെ സഹപ്രവര്‍ത്തകരുടെ ഗുണ്ടായിസം; ക്യാമറകള്‍ അടിച്ചു തകര്‍ത്തു

കേന്ദ്രത്തില്‍ ഭരണമില്ലാതിരുന്ന സമയത്തും വെട്ടിയിട്ടുണ്ടെന്നും കേരളത്തില്‍ എംഎല്‍എ ഇല്ലാത്ത കാലത്തും തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി നേതാക്കളുടെ ആക്രോശം. ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് കൈകാര്യം ചെയ്ത ബിജെപി പ്രവര്‍ത്തകര്‍ ക്യാമറകള്‍ അടിച്ചു തകര്‍ക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
വാര്‍ത്ത കൊടുത്തോ, ജില്ലാ പ്രചാരകന്റെ മേല്‍ തൊട്ടാല്‍ തീര്‍ത്തുകളയും എന്നായിരുന്നു ഭീഷണി. ചാനലുകാര്‍ വാര്‍ത്ത കൊടുക്കുമല്ലേയെന്ന് ചോദിച്ച് മര്‍ദ്ദിച്ചു തുടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ കാണിക്കടാ ഐ ഡി. എന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിക്കുകയും ചെയ്തു. നെല്ലായ സംഭവത്തില്‍ പിടിയിലായ ബിജെപി നേതാക്കളെ കോടതിയില്‍ ഹാജരാക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുമ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. ക്യാമറയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈലും അക്രമികള്‍ തല്ലി തകര്‍ത്തു. ക്യാമറ നിലത്തേക്ക് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ആക്രമണം നടക്കുമ്പോള്‍ കോടതി വളപ്പില്‍ പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.
നെല്ലായി സംഭവത്തില്‍ പ്രതികളെ കോടതിയിലേക്ക് കൊണ്ടുവന്നത് സ്വകാര്യ വാഹനത്തിലായിരുന്നെന്നും പോലീസ് ഈ വാഹനത്തിന് അകമ്പടി സേവിക്കുകയായിരുന്നെന്നും ആരോപണമുണ്ട്. മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം കേരളത്തിനാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വി എം സുധീരന്റെ പ്രതികരണം. സംഭവം ഇതുവരെ കണ്ടില്ലെന്നും കണ്ട ശേഷം പ്രതികരിക്കാമെന്നുമാണ് ബിജെപി നേതാക്കളുടെ നിലപാട്. അക്രമികള്‍ക്കെതിരേ ഉടന്‍ നടപടിവേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















