പെറ്റു വളര്‍ത്തിയ അമ്മയെ ഡിക്കിയിലാക്കി യാത്ര ചെയ്യുന്ന ഒരു കുടുംബം

പെറ്റു വളര്‍ത്തിയ അമ്മയെ കൊണ്ട് യാത്ര പോകുന്ന മകന്‍. വയോധികയെ ഡിക്കിയിലാക്കി യാത്ര ചെയ്യുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വയോധികയെ മാരുതി സെന്‍ എസ്റ്റിലോ കാറിന്റെ ഡിക്കിയില്‍ അടച്ചുകൊണ്ടുപോയത് വന്‍ വിമര്‍ശനത്തിനു വഴിവയ്ക്കുന്നു. കൊല്ലത്തു രജിസ്റ്റര്‍ ചെയ്ത കാറിലാണ് മനുഷ്യനായി ജനിച്ച ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത ക്രൂരതയുണ്ടായത്.
കെ എല്‍ 02 എഎ 5604 എന്ന നമ്ബര്‍ കാറിലാണ് പൊരിവെയിലത്ത് വയോധികയെ ഡിക്കിയില്‍ അടച്ചത്. ഡിക്കിയില്‍ ഇരിക്കുന്ന വയോധിക വെയില്‍ മുഖത്തുകൊള്ളാതിരിക്കാന്‍ മുഖം കൈകൊണ്ടു മറയ്ക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്.
കരുനാഗപ്പള്ളിയില്‍നിന്നെന്ന പേരിലാണ് ചിത്രം പ്രചരിച്ചത്. കാറിലുണ്ടായിരുന്നവര്‍ക്കെതിരേ കേസെടുത്തെന്നു കാട്ടിയാണ് ഫോട്ടോ പ്രചരിക്കുന്നത്. നാല് പേര് അടങ്ങുന്ന കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ തയ്യാറായില്ല. അവിടെ കാര്‍പാര്‍ക്ക് ചെയ്ത സ്ഥലത്ത് കുറച്ച് ചെറുപ്പക്കാര് ഇത് കണ്ടു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നത്. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല.
മനസിക രോഗി ആണ് അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു തുറന്നില്ലങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ തുറന്നു അമ്മയെ പുറത്ത് ഇറക്കി. കാര്യം തിരക്കി, അപ്പോള്‍ അമ്മ പറഞ്ഞു രാവിലേ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നട്ടില്ലാഎന്നും തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് എന്ന് പറഞ്ഞു.
അത് അയാളോട് ചോദിച്ചപ്പോള്‍ ചൂടായി ഒരു ചെറുപ്പക്കാരന്‍ ചെകട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു ഇതുപോലെ തന്നെ വീട്ടിലും മരുമകള്‍ അതും ടീച്ചര്‍ ഉപദ്രവിക്കുകയും ആഹാരം കൊടുക്കാതെ ഇരിക്കുകയും ചെയ്യാറുണ്ട് എന്ന് അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മക്കള്‍ വന്ന് കൂട്ടികൊണ്ട് പോയതായി അറിഞ്ഞു .അയാളുടെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തു എന്നും ഫേസ്ബുക്ക് പോസ്റ്റുകളില്‍ പറയുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















