പിണറായിയുടെ പൂച്ചകള്‍ കളം വാഴുന്നു... സ്വാമിയും സിംഗും ജേക്കബും കളം നിറഞ്ഞു എവിടെയും നന്‍മയുടെ പ്രകാശം

യുഡിഎഫ് സര്‍ക്കാര്‍ ഒതുക്കി നിര്‍ത്തിയിരുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ മുഖ്യധാരയിലെത്തിയതോടെ സംസ്ഥാന ഭരണത്തില്‍ സത്യസന്ധതയുടെ പ്രകാശം വീണു. ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി, ഐപിഎസ് ഉദ്യാഗസ്ഥരായ ഡോ. ജേക്കബ് തോമസ്, ഋ.ഷിരാജ്‌സിംഗ് എന്നിവരാണ് പണിതുടങ്ങിയത്.
യുഡിഎഫ് സര്‍ക്കാര്‍ പണക്കാര്‍ക്ക് എഴുതി കൊടുക്കാന്‍ ശ്രമിച്ചശേഷം വിവാദങ്ങളെ തുടര്‍ന്ന് തലയൂരിയ മെത്രാന്‍കായല്‍, ആറന്‍മുള എന്നിവിടങ്ങളില്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചു കൊണ്ടാണ് രാജു നാരായണസ്വാമി, മന്ത്രി പി.എസ് സുനില്‍കുമാറിന് ധാര്‍മ്മിക പിന്തുണ നല്‍കുന്നത്. മടിയില്‍ കനമില്ലാത്ത മന്ത്രിമാര്‍ അധികാരമേറ്റിയതോടെ ഉദ്യോഗസ്ഥര്‍ സ്വാതന്ത്ര വിഹായസില്‍ പറന്നു തുടങ്ങി. കഴിഞ്ഞ സര്‍ക്കാരില്‍ കെ പി മോഹനന്‍ കുളമാക്കിയ കൃഷിവകുപ്പില്‍ സുനില്‍കുമാറും സ്വാമിയും ചുമതലയോടെ പുതുജീവന്‍ കൈവന്നിരിക്കുകയാണ്,
ജേക്കബ് തോമസ് വിജിലന്‍സിന്റെ പൂര്‍ണ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഐ.ന്‍.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനെയാണ് ജേക്കബ് തോമസ് ആദ്യമായി കടിച്ചത്. ആഴത്തിലേറ്റ കടി ഇപ്പോള്‍ വിജിലന്‍സ് കോടതിയിലൂടെ പരിഗണനയിലാണ്. ഐ ഗ്രൂപ്പുകാരനായ ചന്ദ്രശേഖരനെ രമേശ് ചെന്നിത്തല സംരക്ഷിച്ചു നിര്‍ത്തുകയായിരുന്നു ഇത്രയും കാലം.
ഋഷിരാജ് സിംഗ് വൈന്‍,ബീയര്‍ മുതലാളിമാര്‍ക്ക് പേടി സ്വപ്നമായി തീര്‍ന്നിരിക്കുന്നു. ബാര്‍ തുറക്കില്ലെന്നു വ്യക്തമായ സന്ദേശമാണ് പിണറായി വിജയന്‍ ഋഷിരാജിന്റെ നിയമനത്തിലൂടെ കേരളത്തിനു നല്‍കിയിരുക്കുന്നത്.
കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പുതുമയുടെ നാളുകളാണ് വരാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനപരിശോധിക്കുകയും പുനരവലോകനം ചെയ്യുകയുമാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം. ബാക്കിയെല്ലാം കാത്തിരുന്ന് കാണുക തന്നെ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















