മണിയുടെ മരണം: പൊലീസ് കേസ് എന്തിനാണ് നീട്ടികൊണ്ടു പോകുന്നതെന്ന് രാമകൃഷ്ണന്‍

കലാഭവന്‍ മണിയുടെ മരണത്തെ സംമ്പന്ധിച്ച കോസ് പൊലീസ് എന്തിനാണ് നീട്ടികൊണ്ടു പോകുന്നതെന്ന് ചോദിച്ച് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. സംഭവ ദിവസം വിഷമദ്യമോ ചാരായമോ പാടിയില്‍ കൊണ്ടു വന്നിരുന്നു എന്നത് സത്യമാണ്. ഇതാണ് ചേട്ടന്റെ മരണം മുതല്‍ തങ്ങള്‍ പറയുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നതാണെന്നും എന്നാല്‍ പൊലീസ് പ്രതികളെ കാര്യമായ രീതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും രാമകൃഷന്‍ പറഞ്ഞു.
കലാഭവന്‍ മണിയുടെ മരണം സ്വഭാവിക മരണമാകാനുള്ള സാധ്യത തള്ളി പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ക്രമാതീതമായ അളവിനേക്കാള്‍ കൂടുതലാണെന്നാണ് ഹൈദരാബാദിലെ കേന്ദ്ര ലാബിലെ കണ്ടെത്തല്‍.
45 മില്ലിഗ്രാം മെഥനോള്‍ ശരീരത്തിലുണ്ടായിരുന്നു. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നാണ് കേന്ദ്ര ലാബിലെ പരിശോധനാ ഫലം. കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിനേക്കാള്‍ അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്ര ലാബിലെ അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ കലാഭവന്‍ മണിയുടെ മരണം സ്വാഭാവികമെന്ന വാദവും അപ്രസക്തമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















