ഫിയര്‍ലെസ്സ് ഇന്‍ അബ്ബിസിന് മികച്ച ലോങ് ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം

ഒമ്പതാമത്തെ കേരള അന്താരാഷ്ട്ര ഡോക്യുമന്ററി ഹ്രസ്വ ചലച്ചിത്ര മേളയില്‍ (ഐഡിഎസ്എഫ്എഫ്‌കെ) മികച്ച ലോങ് ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം ഫിയര്‍ലെസ്സ് ഇന്‍ അബ്ബിസ് (സംവിധാനം: ചന്ദ്രശേഖര്‍ റെഡ്ഡി) നേടി. മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി ദ ഹണ്ട് (സംവിധാനം: ബൈജു ടോപ്പോ) ആണ്.
ഷോട്ട് ഫിക്ഷന്‍ വിഭാഗത്തിലെ പുരസ്‌കാരം സിദ്ധാര്‍ത്ഥ് ചൗഹാന്റെ 'പപ്പ'യ്ക്കാണ്. അജി ആന്റണി ആലുങ്കലിന്റെ തിലക് മികച്ച ക്യാമ്പസ് ചിത്രമായി. മികച്ച ഡോക്യുമെന്ററി ഛായാഗ്രഹകന്‍ സ്ലീപിങ് സിറ്റീസ് എന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിച്ച ശൗനക് സെന്നും സലിം ഖാനും പങ്കിട്ടു. മേളയില്‍ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം അഭിജിത്തിന്റെ 'യൂഫോറിയ'ക്ക് ലഭിച്ചു.
പ്രത്യേക ജൂറി പരാമര്‍ശം: ഹ്രസ്വ ചിത്രം: ദാര്‍ബേ ഗുജെ (സംവിധാനം: ജിഷ്ണു ശ്രീകണ്ഠന്‍), ഡാഡി, ഗ്രാന്‍പാ ആന്‍ഡ് മൈ ലേഡി (സംവിധാനം: കിം ജുങ് ഹ്യൂന്‍). ലോങ് ഡോക്യുമെന്ററി ഷെഫേര്‍ഡ്‌നെസ്സ് ഓഫ് ദ ഗ്ലാസിയേഴസ് (സംവിധാനം: സ്റ്റാന്‍സിന്‍ ഡോര്‍ജ). ഷോര്‍ട്ട് ഡോക്യുമെന്ററി ഫെയ്മസ് ഇന്‍ അഹമ്മദാബാദ് (ഹാര്‍ദിക് മെഹ്ത).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















