സരിതയെയും ബിജു രാധാകൃഷ്ണനെയും നേരിട്ട് കണ്ടിട്ടില്ല: ഹൈബി ഈഡന്‍

സോളാര്‍ തട്ടിപ്പുകേസ് പ്രതികളായ സരിത.എസ്.നായരെയും ബിജു രാധാകൃഷ്ണനെയും നേരിട്ട് കണ്ടിട്ടില്ലെന്നും ഇവരുമായി തനിക്ക് നേരിട്ട് യാതൊരു ബന്ധവുമില്ലെന്നും ഹൈബി ഈഡന്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മണ്ഡലത്തിലെ ചിലരെ ടീം സോളാറിന്റെ പേരില്‍ ഇവര്‍ പറ്റിച്ചിട്ടുണ്ട്. ഇക്കാര്യം സംസാരിക്കാനായി ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ഹൈബി പറഞ്ഞു.
ടീം സോളാറിന്റെ ചടങ്ങില്‍ പങ്കെടുക്കും മുന്‍പ് അവരെക്കുറിച്ച് ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും ഹൈബിയുടെ മൊഴിയില്‍ പറയുന്നു. ഹൈബിയുടെ മൊഴിയെടുക്കല്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























