കൊല്ലം കലക്ടറേറ്റില്‍ അഞ്ച് ക്യാമറകളും ഓഫ് ചെയ്ത നിലയില്‍, പ്രതിയെ കണ്ടെത്താനുള്ള പ്രധാനമാര്‍ഗം ഇതോടെ ഇല്ലാതായി

കലക്ട്രേറ്റില്‍ സിസിടിവി റെക്കോര്‍ഡ് ചെയ്യാതെ അട്ടിമറി. പ്രവര്‍ത്തിക്കുന്ന അഞ്ചു ക്യാമറകളുടെയും റെക്കോര്‍ഡിങ് ഓഫ് ചെയ്തിട്ടു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇത് മൂലം പൊലീസിന് ലഭ്യമായില്ല. പ്രതിയെ കണ്ടെത്താനുള്ള പ്രധാനമാര്‍ഗം ഇതോടെ ഇല്ലാതായി.
കലക്ടറേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിലായിരുന്നു ഉഗ്രസ്‌ഫോടനം നടന്നത്. ടൈമര്‍വച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ ലേബര്‍ ഓഫിസിനു താഴെയിട്ടിരുന്ന കെഎല്‍ 1 ജി 603 നമ്പര്‍ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. ലേബര്‍ കമ്മിഷണറുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് ഈ ജീപ്പ്. സംഭവസമയത്ത് നിരവധിപേര്‍ സ്ഥലത്തുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
അതേസമയം, കോടതി പരിസരത്തുനിന്നും ബാറ്ററിയും വെടിമരുന്നും സ്റ്റീല്‍ ചീളുകളും ബോംബ് സൂക്ഷിച്ച ബാഗും പൊലീസ് കണ്ടെത്തി. സ്‌ഫോടനത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു. മുന്‍സിഫ് കോടതിയില്‍ കേസിന്റെ ആവശ്യത്തിനു വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നീരൊഴുക്കില്‍ സാബുവിനാണ് പരുക്ക്. രാവിലെ 10.45 ഓടെയായിരുന്നു സംഭവം.
രാവിലെ കോടതി തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു സ്‌ഫോടനം. കോടതിവളപ്പിനു സമീപത്തെ മരത്തിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ലേബര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ജീപ്പിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഏറെക്കാലമായി ജീപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























