ദേശീയ വനിതാ കമ്മീഷന്‍ ബിജെപിയുടെ സ്വകാര്യ സ്വത്താണോയെന്ന് മുഖ്യമന്ത്രി

ദേശീയ വനിതാ കമ്മീഷനെതിരെ രൂക്ഷവിമര്‍ശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ വനിതാ കമ്മീഷന്‍ ബിജെപിയുടെ സ്വകാര്യ സ്വത്താണോയെന്ന് ചോദിച്ച പിണറായി കണ്ണൂരില്‍ സന്ദര്‍ശനത്തിനെത്തിയ കമ്മീഷന്‍ അധ്യക്ഷ സിപിഎം പ്രവര്‍ത്തകരെ കാണുവാന്‍ വിസമ്മതിച്ചുവെന്നും പറഞ്ഞു.
ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ തീര്‍ത്തും പക്ഷപാതപരമായാണ് പെരുമാറിയതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പിന് ശേഷം പിണറായിയിലും മറ്റും തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ദേശീയ വനിതാ കമ്മീഷന്‍ കണ്ണൂരില്‍ സന്ദര്‍ശനം നടത്തിയത്.
അക്രമങ്ങള്‍ കേരളത്തിന് തന്നെ ലജ്ജാകരമാണെന്നും, അക്രമസംഭവങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്നും കമ്മീഷന്‍ അധ്യക്ഷ ലളിത കുമരമംഗലം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























