Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതി കുറ്റം സമ്മതിച്ചു... ചെരുപ്പ് വാങ്ങിയത് കുറുപ്പും പടിയിലെ കടയില്‍ നിന്നും...

16 JUNE 2016 11:52 PM IST
മലയാളി വാര്‍ത്ത.

ജിഷ കൊലക്കേസില്‍ നിര്‍ണായകമായ തെളിവയാത് കൊലയാളിയുടെ ചെരിപ്പുകള്‍. ചെരിപ്പുവാങ്ങിയ കടയുടമയുടെ മൊഴി കേസില്‍ വഴിത്തിരിവ്. ജിഷയുടെ മരണ സ്ഥലത്ത് നിന്ന് പല നിര്‍ണ്ണായക വിവരങ്ങളും കിട്ടിയിരുന്നു. എന്നാല്‍ അതി നിര്‍ണ്ണായകമായ തെളിവ് കഴിഞ്ഞ ദിവസം ശാസ്ത്രീയ പരിശോധനയ്ക്ക് ഒടുവില്‍ കിട്ടി. സിമെന്റ് പറ്റിപ്പിടിച്ച ഏഴ് ഇഞ്ചിന്റെ സ്ലിപ്പോണ്‍ ചെരുപ്പാണ് ജിഷയുടെ വീട്ടില്‍നിന്നു ലഭിച്ചത്. ജിഷയുടെ വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി. പ്രതിയെ ഉറപ്പിക്കാന്‍ ഏറ്റവും നിര്‍ണ്ണായകമാണ് ഇത്. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇത് മനസ്സിലായത്. കൊലയാളിയിലേക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിച്ചു. ജിഷയില്‍ നിന്ന് കടിയേറ്റ ആളിനേയും വിരല്‍ അടയാളം കണ്ടെത്താനും പെരുമ്പാവൂരിലെ എല്ലാവരേയും പൊലീസ് പരിശോധിച്ചിരുന്നു.
ഏപ്രില്‍ 28 നു കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറന്‍സിക് പരിശോധനാ ഫലം. ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മ്മാണമേഖലയില്‍ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. പെരുമ്പാവൂര്‍ മേഖലയില്‍ ഇത്തരം കറുത്ത റബ്ബര്‍ ചെരുപ്പുകള്‍ ധരിക്കാറുള്ളത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണു പ്രാഥമിക നിഗമനം. ഉമിനീര്‍, രക്തം, ചര്‍മ്മ കോശം എന്നിവയില്‍ നിന്നു കൊലയാളിയുടെ ഡിഎന്‍എ വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണു പൊലീസ് സംശയയിക്കുന്നത്. കൊലയാളിയുടെ രക്തം വീടിന്റെ വാതില്‍ കൊളുത്തില്‍ പുരണ്ടതും ജിഷയുടെ വസ്ത്രത്തില്‍ ഉമിനീര്‍ കണ്ടെത്തിയതും നഖത്തില്‍ കൊലയാളിയുടെ ചര്‍മ്മ കോശങ്ങള്‍ കണ്ടെത്തിയതും പിടിയിലാവുന്ന പ്രതി യഥാര്‍ഥ കൊലയാളി തന്നെയാണോ എന്നു സ്ഥിരീകരിക്കാന്‍ പൊലീസിനു സഹായകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ  (49 minutes ago)

വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി  (1 hour ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (1 hour ago)

കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം  (1 hour ago)

ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്...  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 360 രൂപയുടെ കുറവ്  (2 hours ago)

ഗോവിന്ദൻ UNCLE ഇത് POCSO മൊണാലിസക്ക് 18 ആയില്ല ശിവൻകുട്ടിയുടെ ചെകിട്ട് പൊളിക്കാൻ പെണ്ണിന്റെ അച്ഛൻ കേരളത്തിൽ..!!  (2 hours ago)

മികച്ച ഭരണാധികാരിയും പ്രചോദിപ്പിക്കുന്ന നേതാവുമാണ് മോദിയെന്ന് മോഹൻലാൽ  (2 hours ago)

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, താൻ ആരുടെയും സാമ്പത്തിക വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ  (2 hours ago)

തന്ത ആരെന്ന് അറിയില്ലേ അതാണോ തള്ളയുടെ പേര് കൂടെ... ശ്രീനാദേവിയെ ചൊറിഞ്ഞ് മാന്തി കമ്മി..! ചെവിക്കുറ്റി കലക്കി തന്തയ്ക്ക് വിളി...  (2 hours ago)

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (2 hours ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (3 hours ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (3 hours ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (3 hours ago)

Malayali Vartha Recommends