കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി

ഒറ്റപ്പാലത്തെ കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. ആര്‍.എസ്.എസ് ജില്ലാ പ്രചാരകരായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിഷ്ണു, സുമേഷ് എന്നിവരാണ് ഷൊര്‍ണൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. വിഷ്ണു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ സംഭവത്തില്‍ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു.
നെല്ലായില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കോടതി പരിസരത്തുവെച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും വധഭീഷണിയുമുണ്ടായത്. ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതിയിലേക്ക് കൊണ്ടു പോകുമ്പോഴാണ് പ്രകോപനം കൂടാതെ മൂന്നുപേര്‍ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്തത്. ഇതു തടയാന്‍ ചെന്നപ്പോഴാണു മറ്റുള്ളവര്‍ ആക്രമിക്കപ്പെട്ടത്. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം.
ഏഷ്യാനെറ്റിലെ ശ്യാംകുമാര്‍, മാതൃഭൂമിയുടെ വി. അനൂപ്, റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത് ശ്രീകുമാര്‍ എന്നീ മാധ്യമ പ്രവര്‍ത്തകരെയാണ് പ്രതികള്‍ക്കൊപ്പം വന്ന സംഘം ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























