ജിഷാ വധക്കേസ്: പ്രതി കുറ്റകൃത്യം നടത്തിയത് ഇങ്ങനെ

അസം സ്വദേശിയായ അമീയൂര്‍ ഉള്‍ ഇസഌ് ജിഷാ വധക്കേസില്‍ കൃത്യം ചെയ്യാന്‍ പ്രേരണയുണ്ടായത് ലൈംഗികചോദനം കൊണ്ട് മാത്രം എന്ന് നിഗമനം. ക്രൂരതയ്‌ക്കൊപ്പം ലൈംഗിക വൈകൃത സ്വഭാവമുള്ളയാള്‍ കൂടിയാണ്. ഇയാള്‍ ജിഷയുടെ നിലവിലെ വീടിന്റെ നിര്‍മ്മാണത്തൊഴിലാളിയായിരുന്നു. മാത്രമല്ല ഇയാള്‍ ജിഷയുടെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ താമസിച്ചിരുന്നയാളുമാണ്. നാട്ടുകാര്‍ ഉപദ്രവിക്കുമെന്ന് ഭയന്ന് പ്രതിയെ പോലീസ് ഒളിവ് സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഇയാള്‍ പോലീസിന് മൊഴി നല്‍കിയതനുസരിച്ച് സംഭവദിവസം രാവിലെ ലൈംഗിക താല്‍പ്പര്യം വെച്ച് ജിഷയുടെ വീട്ടില്‍ വന്നിരുന്നതായും ജിഷ രൂക്ഷമായി ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. രാവിലെ 9 മണിക്ക് ജിഷ ഇപ്പോള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയ ഇയാള്‍ ജിഷയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് നാലു മണിയോടെ മദ്യപിച്ച് വീണ്ടുമെത്തുകയും കൃത്യം നടത്തുകയുമായിരുന്നു.
വീണ്ടും ഒരായുധം കരുതിയിരുന്ന ഇയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് സ്വകാര്യഭാഗം കീറി മുറിച്ച് വികൃതമാക്കിയത്. പിന്നീട് മൃതദേഹം ചിന്നഭിന്നമാക്കി. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ ആയുധം വലിച്ചെറിഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























