ജിഷ കൊലക്കേസ്: പ്രതിയെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസിന്റെ ഔദ്യോഗിക വിശദീകരണം പുറത്ത് വടുന്നതിന് മുമ്പ് തന്നെ ജിഷ കൊലക്കേസില്‍ പ്രതിയെ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചു.
ജിഷ കൊലക്കേസ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്നു തന്നെ അറിയാനാകുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചുകഴിഞ്ഞെന്നും ആഭ്യന്തര വകുപ്പിനും പോലീസിനുമുള്ള പൊന്‍തൂവലാണ് പ്രതിയെ പിടിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ജിഷയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായെന്നാണ് വിവരങ്ങള്‍. ജിഷയുടെ സുഹൃത്തുകൂടിയാണ് ഇയാളുയെ ഡി.എന്‍.എ പരിശോധനാഫലം കൂടി പുറത്തുവരുന്നതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
പോലീസ് കസ്റ്റഡിയിലുള്ള അസാം സ്വദേശി കുറ്റം സമ്മതിച്ചു. അസാം സ്വദേശിയായ അമിയൂര്‍ ഇസഌം എന്നയാളാണ് കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























