ജിഷ കൊലക്കേസ്: ഡിഎന്‍എ പരിശോധനാഫലം പുറത്ത്

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഡിഎന്‍എ പരിശോധനാഫലം പുറത്ത്. കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് ഡിഎന്‍എ പരിശോധനാഫലത്തില്‍ നിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. പൊലീസ് ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യ ചെയ്തു കൊണ്ടിരിക്കുന്നത്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജിഷയുടെ സുഹൃത്തുകൂടിയാണ് ഇയാള്‍. പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ ഏപ്രില്‍ 28നു ജിഷ കൊല്ലപ്പെടുന്നതിനു മുന്‍പ്, മാര്‍ച്ച് 15നു ശേഷം ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അന്വേഷണ സംഘത്തിനു പിടിവള്ളിയായത് അന്ന് ജിഷയുയെ ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിര്‍ണായക വിവരമാണ്.അറസ്റ്റിലായ ഇയാള്‍ ആദ്യമൊന്നും കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന കറുത്ത റബ്ബര്‍ ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























