കുപ്രസിദ്ധ ഗുണ്ട ഗുണ്ട്കാട് സാബു പിടിയില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഗുണ്ട്കാട് സാബു പിടിയില്‍. ഷാഡോ പൊലീസാണ് കേരളാ തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ നിന്ന് സാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഒരാഴ്ച മുമ്പ് ബാര്‍ട്ടണ്‍ ഹില്‍ കോളനിയിലും ,പട്ടത്തും യുവാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം രക്ഷപെട്ട ഗുണ്ട്കാട് സാബുവിന് വേണ്ടി അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പടെ പരിശോധന വ്യാപകമാക്കിയിരുന്നു.അതിനിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കളിയിക്കാവിളയില്‍ നിന്ന് പ്രതി പിടിയിലായത്. തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ബംഗളൂരുവിലേക്ക് കടക്കാനായിരുന്നു സാബുവിന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
സാബുവിന്റെ കൂട്ടാളികളായ ഏഴ് പേരെ മ്യൂസിയം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാ സംഘങ്ങള്‍ നഗരത്തില്‍ വീണ്ടും സജീവമാകുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി സിറ്റി പൊലീസ് കമ്മിഷ്ണര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























