പിഴവുകളില്ലാത്ത ആസൂത്രിത അന്വേഷണം തുണച്ചു...ജിഷാവധം: പോലീസിന്റെ നീക്കം അതീവ രഹസ്യമായി; ചോദ്യം ചെയ്യല്‍ കാട്ടിലും മേട്ടിലും

ജിഷ വധക്കേസ് കേരളാ പോലീസിന് തൊപ്പിയിലെ പൊന്‍തൂവല്‍. ഒപ്പം നാട്ടുകാര്‍ക്ക് ആശ്വാസവും. ഇനി പോലീസിന് മുന്നിലെ വെല്ലുവിളി പ്രതിയെക്കൊണ്ടുള്ള തെളിവെടുപ്പ്. ഒന്നര മാസത്തോളം നീണ്ട ജിഷാവധക്കേസ് അന്വേഷണത്തില്‍ പ്രതിയിലേക്ക് പോലീസ് നടത്തിയ നീക്കങ്ങള്‍ അതീവ രഹസ്യമായി. കേസിലെ ശാസ്ത്രീയ തെളിവുകള്‍ എല്ലാം തന്നെ നേരത്തേ കണ്ടെടുത്ത പോലീസ് സംശയമുള്ള ആള്‍ക്കാരെ ചോദ്യം ചെയ്തിരുന്നത് വളരെ സൂഷ്മതയോടെയായിരുന്നു.
കൊലപാതകത്തിന്റെ രീതി വെച്ച് അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം തന്നെ സംശയിച്ച പോലീസ് ജിഷയുടെ വീട് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികളെ ആദ്യമേ സംശയിച്ചാണ് അന്വേഷണം മുമ്പോട്ട് കൊണ്ടുപോയത്. അതേസമയം അന്യ സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ നിന്നും പ്രതിയെ കണ്ടെുത്തുക എന്നത് പോലീസിന് വലിയ തലവേദന തന്നെ സൃഷ്ടിച്ചിരുന്നു.
പെരുമ്പാവൂരിന് സമീപത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലും മറ്റുമാണ് പ്രതികളെ പോലീസ് ചോദ്യം ചെയ്തിരുന്നത്. ആള്‍ക്കാര്‍ അധികം എത്താത്ത പ്രദേശങ്ങളിലും ഉള്‍കാടുകളിലും ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലും പെരുമ്പാവൂരിലെ ഉള്‍ പ്രദേശങ്ങളില്‍ വീട് വാടകയ്ക്ക് എടുത്തുപോലും പോലീസ് ചോദ്യം ചെയ്യല്‍ നടത്തിയാണ് വിവര ശേഖരണം നടത്തിയത്. അധികം ആള്‍ക്കാര്‍ അറിയാതെ രഹസ്യകേന്ദ്രത്തിലാണ് ഇപ്പോഴും പ്രതിയെന്ന സംശയിക്കപ്പെടുന്ന അമിയൂര്‍ ഉള്‍ ഇസഌം.
ഇയാള്‍ക്കൊപ്പം സംഭവം അറിയാമെന്ന് സംശയിക്കുന്ന നാലു സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ മൊഴികള്‍ ഏറെ നിര്‍ണ്ണായകമാണ്. ഭവത്തില്‍ സാഹചര്യ തെളിവുകളെല്ലാം ലഭ്യമായിരിക്കെ ഇനി തെളിവെടുക്കേണ്ടത് പ്രതി ആയുധം ഒളിപ്പിച്ച സ്ഥലം പോയ ഇടങ്ങള്‍ കണ്ടയാള്‍ക്കാര്‍ എന്നിവയാണ്.
ഇതിന് പുറമേ ജിഷയുടെ നഖത്തില്‍ നിന്നും കിട്ടിയ പ്രതിയുടെ തൊലി, ശരീരത്ത് നിന്നും കിട്ടിയ മുടി, വീടിന് മുന്നില്‍ നിന്നും വീടിന് സമീപം ഉപേക്ഷിച്ച ചെരുപ്പില്‍ നിന്നും കിട്ടിയ രക്ത സാമ്പിളുകള്‍ എന്നിവയുടെ ഡിഎന്‍എ പരിശോധനാഫലം എന്നിവ കൂടിയാണ് ഇനി പോലീസിന് കൂടുതല്‍ സ്ഥിരീകരണത്തിനായി കിട്ടേണ്ടത്.
വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു അസം സ്വദേശിയായ പ്രതി ജിഷയുമായി പരിചയത്തിലാകുന്നത്. ജിഷയുടെ വീടിന് സമീപം താമസിച്ചിരുന്ന ഇയാള്‍ക്ക് ജിഷയില്‍ ലൈംഗിക താല്‍പ്പര്യം ഉണ്ടായിരുന്നു. സംഭവദിവസം രാവിലെ ബലാത്സംഗത്തിന് ശ്രമിക്കുകയും ജിഷ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. പിന്നീട് വൈകിട്ട് നാലു മണിയോടെ മദ്യപിച്ച് വീട്ടില്‍ എത്തിയായിരുന്നു കൊലപാതകം നടത്തുകയായിരുന്നെന്നാണ് വിവരം. നാളുകളായി നാട്ടുകാര്‍ അഭിമുഖീകരിച്ച വലിയ പ്രശ്‌നമായിരുന്നു ജിഷ കൊലക്കേസും തുടര്‍ന്നുള്ള ചോദ്യം ചെയ്യലും. പണിക്കൊന്നും പോകാന്‍ കഴിയാതെ പോലീസിന്റെ ചോദ്യംചെയ്യലില്‍ പൊറുതിമുട്ടിയ നാട്ടുകാരുടെ പ്രാര്‍ത്ഥനയും പ്രതിയെ കണ്ടെത്താന്‍ തുണച്ചിട്ടുണ്ടാകും. ഏതായാലും സര്‍ക്കാരിനും പോലീസിനും ആശ്വസിക്കാം.
കൊലക്കേസിലെ പ്രതി ഇരയുടെ അടുത്ത പരിചയക്കാരനായിരുന്നു എന്നത് നാട് ഞെട്ടലോടെയാണ് കേട്ടത്. പരിസരവാസികളോടു പോലും അധികം അടുത്ത് ഇടപെടാറില്ലായിരുന്ന ജിഷ അവരുടെ വീടു പണിയ്ക്കിടെയാണ് അസം സ്വദേശിയായ അമിയൂറുമായി പരിചയത്തിലാകുന്നത്. ജിഷയുടെ വീടിന് 200 മീറ്റര്‍ അകലെയാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത് എന്നത് പരിചയം ഇരട്ടിപ്പിച്ചു.
ലൈംഗീക വൈകൃതത്തിന് ഉടമയായ അമിയൂര്‍ ജിഷയോട് പലപ്പോഴും മോശമായി പെരുമാറിയിരുന്നു. ഇതേച്ചൊല്ലി വീടു പണിയ്ക്കിടെ ഇയാളുമായി ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇയാള്‍ ജിഷയുടെ വീട്ടിലെത്തിയിരുന്നു. വാക്കുതര്‍ക്കത്തിനിടെ ജിഷ അമിയൂറിനെ തല്ലിയതായും സൂചനയുണ്ട്. ഇതിലുള്ള പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























