ജിഷ കൊലക്കേസ്; പ്രതിയെ പിടികൂടിയ പോലീസിന് രമേഷ് ചെന്നിത്തലയുടെ അഭിനന്ദനം

നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെ പിടികൂടിയ പോലീസിനെ അഭിനന്ദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണം ആദ്യഘട്ടം മുതല്‍ ശരിയായ ദിശയിലായിരുന്നു എന്ന് ഇതിലൂടെ ബോധ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.ആദ്യ അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ തന്നെയാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായമായതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ സംഘം തെളിവായി ലഭിച്ച ചെരുപ്പിന് പിന്നാലെ പോയപ്പോള്‍ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നിര്‍ണ്ണായക തെളിവായത് ചെരുപ്പായിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കേസ് തെളിയിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























