ജിഷ കൊലക്കേസ്: പ്രതി മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നു

ജിഷ കൊലക്കേസിലെ കൊലയാളിയെയും ഇയാളുടെ നാലു സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയില്‍. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പൊലീസ് . ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പ്രതി മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. വട്ടോളി കനാല്‍ പരിസരത്ത് പൊലീസ് പരിശോധന നടത്തി.
ജിഷയുടെ സുഹൃത്തുകൂടിയാണ് പ്രതി. യുവാവിനെ ജിഷയ്ക്ക് അടുത്തു പരിചയമുണ്ടായിരുന്നിട്ടും അമ്മ രാജേശ്വരിക്ക് അതു സംബന്ധിച്ച അറിവില്ലാതിരുന്നതാണ് അന്വേഷണ സംഘത്തെ ഇതുവരെ കുഴക്കിയത്.
അറസ്റ്റിലായ ഇയാള്‍ ആദ്യമൊന്നും കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























