പിണറായി വരും മിന്നലായി; കാത്തിരിന്നോളു

പിണറായി വരുന്നു , സെക്രട്ടേറിയറ്റുകളിലെ ഓഫീസുകളിലേക്ക് . വികാസ് ഭവനിലും ജില്ലാ കളക്ടറേറ്റിലും ഇനി താമസം വിനാ മുന്നറിയിപ്പില്ലാതെ എത്തുന്ന മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് ജോലി ചെയ്യാനാണെന്ന് പിണറായി പറഞ്ഞിട്ട് ദിവസങ്ങള്‍ ആയിട്ടേയുള്ളൂ. തന്റെപ്രസ്താവന ഫലം ചെയ്‌തോ എന്നറിയാന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരെ അദ്ദേഹം ചട്ടം കെട്ടി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശിവശങ്കറിനാണ് ചുമതല. പിണറായിയുടെ പ്രസ്താവന വന്നതിനു പിന്നാലെ പതിനൊന്ന് മണിക്ക് സെക്രട്ടേറിയറ്റിലെത്തിയിരുന്ന ജീവനക്കാര്‍ പത്തു മണിയോടെ ഓഫീസിലെത്തി തുടങ്ങി. കാന്റീനിലും മരച്ചുവട്ടിലും പഴയതുപോലെ ജീവനക്കാരെ കാണാനില്ല. സെക്രട്ടേറിയറ്റ് അനക്‌സില്‍ സാധാരണ കസേരകളൊക്കെ ഒഴിഞ്ഞു കിടക്കാറാണ് പതിവ്. എന്നാല്‍ അവരും എത്തി തുടങ്ങി. പഞ്ച് ചെയ്യുന്ന ജീവനക്കാര്‍ കസേരകളില്‍ തന്നെയുണ്ടെന്ന് ഉറപ്പു വരുത്താന്‍ വകുപ്പ് അധ്യക്ഷന്‍മാര്‍ ഉച്ചയ്ക്ക് മുമ്പും ഉച്ചയ്ക്ക് ശേഷവും തലയെണ്ണല്‍ സംഘടിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫലപ്രദമായോ എന്നറിയാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗം വരുന്ന 18 ന് വിളിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരില്‍ ഇത്തരം കര്‍ശന വ്യവസ്ഥകള്‍ നടപ്പിലാക്കുന്നുണ്ട്. അതേ മാതൃകയാണ് സംസ്ഥാനത്തും പിന്തുടരുന്നത്. സെക്രട്ടേറിയറ്റിന്റെ കാര്യക്ഷമത ഉറപ്പാക്കുമെന്ന് എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലും ചൂണ്ടി കാണിച്ചിരുന്നു.
മുഖ്യമന്ത്രി മിന്നല്‍ സന്ദര്‍ശനം നടക്കാനിടയുണ്ടെന്ന സൂചന, ജില്ലാ ഓഫീസുകള്‍ക്ക് നല്‍കി കഴിഞ്ഞു. മന്ത്രിമാരും ഇത്തരത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്താന്‍ സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























