ജിഷ കൊലക്കേസ് : മുന്‍വൈരാഗ്യം കൊലയ്ക്ക് കാരണമെന്ന് പ്രതി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കൊലയാളി പിടിയിലായി. അസം സ്വദേശിയായ അമി ഉല്‍ ഇസ്‌ലാമിനെ തമിഴ്‌നാട്ടില്‍നിന്നാണ് പിടികൂടിയത്. ഡിഎന്‍എ പരിശോധനാഫലത്തില്‍ നിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തത്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലാണ്.
കൊലയ്ക്കു പിന്നില്‍ മുന്‍വൈരാഗ്യമാണെന്ന് പ്രതി പൊലീസിനു മൊഴി നല്‍കി. മുന്‍വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണം. കുളക്കടവില്‍ വച്ച് ജിഷയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇയാളെ അടിച്ചിരുന്നു. ഇതു കണ്ട ജിഷ കളിയാക്കി ചിരിച്ചു. ഇതാണ് കൊലയക്ക് കാരണമായതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞതായി വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇയാള്‍ ഒറ്റയ്ക്കാണ് ജിഷയെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്തെ ശിങ്കടിവാക്കത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഇവിടെ ഒരു കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. കുത്തേറ്റുവീണ ജിഷ വെള്ളം ചോദിച്ചപ്പോള്‍ ഇയാള്‍ മദ്യം കൊടുത്തെന്നും മദ്യലഹരിയിലാണ് കൊലപാതകമെന്നും ഇയാള്‍ അറിയിച്ചു. കുത്തേറ്റ ജിഷ പ്രതിയേ കടിച്ചപ്പോള്‍ പ്രതി തിരിച്ചു കടിക്കുകയായിരുന്നു. ജിഷയെ ഇയാള്‍ മാനഭംഗപ്പെടുത്താനും ശ്രമിച്ചു. കൊലയ്ക്ക് ശേഷം നേരെപോയത് അസിമിലേക്ക്. സിം കാര്‍ഡും ഉപേക്ഷിച്ചു.
അതേസമയം, ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പ്രതി മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. വട്ടോളി കനാല്‍ പരിസരത്ത് പൊലീസ് പരിശോധന നടത്തി. ജിഷയുടെ കൊലയാളി അറസ്റ്റിലായതായി പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥ ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി അഭിനന്ദിച്ചു.
കൊലയാളിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ജിഷയുടെ വീടിനുസമീപത്തുനിന്ന് പൊലീസ് കണ്ടെടുത്ത കറുത്ത റബ്ബര്‍ ചെരുപ്പാണ്. ചെരുപ്പില്‍ ജിഷയുടെ രക്തം ഉണ്ടായിരുന്നു. ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി. മാര്‍ച്ച് 15നു ശേഷം ജിഷ പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്ന യുവാവിനെക്കുറിച്ചു ലഭിച്ച നിര്‍ണായക വിവരവും അന്വേഷണ സംഘത്തിനു പിടിവള്ളിയായി.
ജിഷയുടെ സുഹൃത്തുകൂടിയാണ് പിടിയിലായയാള്‍. യുവാവിനെ ജിഷയ്ക്ക് അടുത്തു പരിചയമുണ്ടായിരുന്നിട്ടും അമ്മ രാജേശ്വരിക്ക് അത് അറിയില്ലായിരുന്നു എന്നതാണ് അന്വേഷണ സംഘത്തെ ഇതുവരെ കുഴക്കിയത്. അറസ്റ്റിലായ അമി ഉല്‍ ഇസ്‌ലാം ആദ്യമൊന്നും കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























