Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തുണച്ചത് 'മാവോയിസ്റ്റ് ' ഉപകരണം

17 JUNE 2016 01:51 AM IST
മലയാളി വാര്‍ത്ത.

കൊലയാളി അമിഉള്‍ ഇസ്‌ലാമിന്റെ ഫോണ്‍വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് തുണയായത് മാവോയിസ്റ്റുകളുടെ ഫോണ്‍ ചോര്‍ത്താനും വിവരങ്ങള്‍ ശേഖരിക്കാനുമായി വാങ്ങിയ ഉപകരണം. ജിഷയുടെ വീടിനടുത്തെ ടവറിലെ ഫോണ്‍കാളുകള്‍ വേര്‍തിരിച്ച് സമാനമായ പാറ്റേണിലുള്ള കാളുകളുടെ വിവരങ്ങള്‍ മിനിട്ടുകള്‍ക്കകം ഈ യന്ത്രം നല്‍കി. കൊലയ്ക്കുശേഷം സ്വിച്ച് ഓഫ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്ത നമ്പരുകള്‍ തെരഞ്ഞപ്പോഴാണ് അമിഉള്‍ ഇസ്‌ലാമിന്റെ നമ്പര്‍ കണ്ടെത്തിയത്. മലപ്പുറത്തുനിന്ന് ഈ യന്ത്രവും കമ്പ്യൂട്ടറും കൊച്ചിയിലെത്തിക്കുകയായിരുന്നു. 

20 ലക്ഷത്തിലേറെ ഫോണ്‍കാളുകളില്‍ നിന്ന് അമിഉള്‍ ഇസ്‌ലാമിന്റെ ഫോണ്‍വിവരങ്ങള്‍ കണ്ടെത്തിയത് സൈബര്‍സെല്ലിലെ പത്തംഗസംഘമാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളെ കുടുക്കിയതും ഈ പത്തംഗസംഘമായിരുന്നു. നാല് ജില്ലകളില്‍ നിന്നുള്ള സൈബര്‍വിദഗ്ദ്ധരാണ് ഈ സംഘത്തിലുള്ളത്.

കാഞ്ചീപുരത്ത് നിന്നെത്തിയ വിളി പിടിവള്ളിയായി
അമിയൂര്‍ ഉല്‍ ഇസ്ലാമിനെക്കുറിച്ചു സൂചനകിട്ടിയ പോലീസിന് ഇയാളെവിടെയെന്ന് കണ്ടെത്തുന്നത് വലിയവെല്ലുവിളിയായിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ ഐ.എം. ഇ.ഐ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ അമിയൂറും ജിഷയും ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ ജിഷ മരിച്ചശേഷം ഇയാളുടെ ഫോണില്‍ നിന്ന് കോളുകളൊന്നും പോയിരുന്നില്ല. കൊലപാതകശേഷം അസമിലേക്ക് കടന്ന അമിയൂര്‍ സിം കാര്‍ഡ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ കൈയില്‍ സൂക്ഷിച്ചു. ദിവസങ്ങള്‍ക്കുശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ കാഞ്ചീപുരത്തെത്തി കൊറിയന്‍ കമ്പനിയില്‍ കരാര്‍ ജോലിക്ക് കയറിയശേഷമാണ് പുതിയ സിം കാര്‍ഡ് ഇട്ട് ഫോണ്‍ ഓണാക്കിയത്. ഇതോടെ സൈബര്‍ സെല്‍ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തുകയും പ്രതി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാകുകയുമായിരുന്നു. കാഞ്ചീപുരത്തുനിന്ന് ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ട പെരുമ്പാവൂരിലെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ അന്വേഷണവുമായി സഹകരിക്കാന്‍ ഇവര്‍ തയാറായി. സുഹൃത്തുക്കളുടെ സഹായത്തോടെ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഡിവൈ.എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് കാഞ്ചീപുരത്തേക്ക് തിരിച്ചത്. ജോലി കഴിഞ്ഞിറങ്ങിയ അമിയൂറിനെ പോലീസ് വളഞ്ഞതോടെ പ്രതിരോധമൊന്നുമില്ലാതെ കീഴടങ്ങി.
കൊലപാതകം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് അമിയൂറിനൊപ്പം ജിഷ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ എത്തിയിരുന്നുവെന്ന വിവരവും ജിഷയുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച മൂന്നു പേരുടെ ചിത്രങ്ങളിലൊന്ന് അമിയൂറിന്റേതായിരുന്നുവെന്നുമുള്ള വിവരവും അന്വേഷണത്തില്‍ തുണയായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends