Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാനച്ഛന്റെ ക്രൂരത: ഒന്‍പതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു

17 JUNE 2016 02:37 AM IST
മലയാളി വാര്‍ത്ത.

വലിയതുറയില്‍ ഒന്‍പതുവയസ്സുകാരനും 11 വയസ്സുകാരിയുമായ സഹോദരങ്ങളെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. ഒന്‍പതുവയസ്സുകാരന്റെ രണ്ടു കൈയും തിരിച്ചൊടിച്ചു. കുട്ടിയെ മൂന്നുതവണ എടുത്തെറിഞ്ഞു, മുഖത്തും പരുക്കുണ്ട്. 11 വയസ്സുള്ള സഹോദരിക്കും മര്‍ദനമേറ്റു. രണ്ടാനച്ഛന്‍ മദ്യപിച്ചെത്തിയശേഷമാണ് മര്‍ദിച്ചത്. 14ാം തീയതി രാത്രിയായിരുന്നു സംഭവം. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. വലിയതുറ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ പിടികൂടിയില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വലിയതുറയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന കണ്ണന്‍ എന്നയാളാണ് കുട്ടിയുടെ രണ്ടാനച്ഛന്‍.
അനുസരണക്കേടു കാട്ടിയിട്ടാണ് കുട്ടിയെ അടിച്ചതെന്ന് മാതാവ് മഞ്ജു പൊലീസിനോടു പറഞ്ഞു. വേദന സഹിക്കാനാകാതെ കുട്ടി അലറിക്കരഞ്ഞിട്ടും അമ്മയും രണ്ടാനച്ഛനും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പിറ്റേദിവസം വൈകിട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടാനച്ഛന്റെ വിലക്കു ലംഘിച്ച് മഞ്ജു കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നു. അന്നാണ് ആക്രമണം നടന്നതെന്ന് കുട്ടിയുടെ സഹോദരി പറഞ്ഞു. കുട്ടിയുടെ രണ്ടു കൈയിലെയും എല്ലുകള്‍ പൊട്ടി. ചെവിയിലൂടെ രക്തമൊഴുകി. മുഖത്തും കാര്യമായി പരുക്കേറ്റിരുന്നു. ഇങ്ങനെയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends