Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

16 കാരിയായ മകളെ അമ്മ കാമുകന് കാഴ്ച്ചവെച്ചു; പീഡനത്തിനിരയായ കുട്ടി ആത്മഹത്യ ചെയ്തു

17 JUNE 2016 04:08 AM IST
മലയാളി വാര്‍ത്ത.

മക്കളുടെ ജീവിതം കുരുതികൊടുക്കുന്ന അമ്മമാരുടെ വഴിവിട്ട ജീവിതങ്ങള്‍. തിരുവനന്തപുരത്ത് പതിനാറുകാരിയായ മകളെ അമ്മ കാമുകന് കാഴ്ച്ചവെച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു സംഭവത്തില്‍ അമ്മയേയും അമ്മയുടെ കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് ബാലന്‍നഗറില്‍ രമണിയുടെ മകളാണു ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ടു രമണി, എറണാകുളം കോതമംഗലം പാണപ്പെട്ടിയില്‍ മുഹമ്മദ് അലി (44) എന്നിവരാണു വലിയതുറ പോലീസിന്റെ പിടിയിലായത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ കഴിഞ്ഞ 12നു െവെകിട്ടാണു പെണ്‍കുട്ടി വെട്ടുകാട്ടില്‍ അമ്മൂമ്മ താമസിക്കുന്ന വീട്ടിലെത്തി തൂങ്ങിമരിച്ചത്. തുടര്‍ന്ന് വലിയതുറ പോലീസ് അസ്വാഭാവികമരണത്തിനു കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി പ്രകൃതിവിരുദ്ധ െലെംഗികപീഡനത്തിനു നിരന്തരം ഇരയായിരുന്നെന്നു വ്യക്തമായി.
സാക്ഷിമൊഴികളുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന മുഹമ്മദ് അലിയാണു പീഡനം നടത്തിയതെന്നും അമ്മ ഒത്താശ ചെയ്‌തെന്നും തെളിഞ്ഞു.
വിദേശത്തു ജോലി ചെയ്തിരുന്ന രമണി 2006ല്‍ അവിടെവച്ചു പരിചയപ്പെട്ട മുഹമ്മദ് അലിയുമായി ഒന്നിച്ചു കഴിയുകയും നാട്ടിലുള്ള ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു. കോതമംഗലത്തും പെരുമ്പാവൂരിലും അലിയുമൊന്നിച്ചു രമണി കഴിയവേയാണു മകളെ പീഡനത്തിനിരയാക്കിയത്. ഇതേത്തുടര്‍ന്നാണു കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.
അലി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. കോതമംഗലത്തു വിജി എന്ന പേരിലാണു രമണി താമസിച്ചതെന്നും പോലീസ് അറിയിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നിര്‍മദശപ്രകാരം ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദിന്റെ നേതൃത്വത്തില്‍ പൂന്തുറ സി.ഐ: സുനില്‍ദാസ്, വലിയതുറ എസ്.ഐ: കെ. ധനപാലന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends