Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഹരി വില്പനക്കാര്‍ ജാഗ്രത പാലിക്കുക, ഏതു നിമിഷവും സിംഗം പിടിച്ചേക്കാം

17 JUNE 2016 05:12 AM IST
മലയാളി വാര്‍ത്ത.

ലഹരി വില്പ്പനക്കാര്‍ക്കെതിരെ കച്ച മുറുക്കി ഋഷി രാജ് സിംഗ് പുതിയ നടപടികളുമായി രംഗത്ത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗം തടയുന്നതിന് വിവരം ശേഖരിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും എക്‌സൈസ് വകുപ്പ് പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് അറിയിച്ചു.

വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് രക്ഷിതാക്കളും അധ്യാപകരും കൂടുതല്‍ ശ്രദ്ധിക്കണം. രക്ഷിതാക്കള്‍ ജാഗ്രത പാലിച്ചാല്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് ഒരു പരിധി തടയാനാകുമെന്നും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫിസില്‍ ജനപ്രതിനിധികളുമായും സാമൂഹിക പ്രവര്‍ത്തകരുമായും സംസാരിക്കുന്ന വേളയില്‍ കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉല്‍പന്നങ്ങളുടെ വില്‍പനയും ഉപയോഗവും സംബന്ധിച്ച് വിവരം നല്‍കാന്‍ ജനം താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പൂര്‍ണ്ണമായ സഹകരണത്തോടു കൂടിയേ ഇത്തരം നടപടികളെ നിയമപരമായി ചെറുത്തു നിര്‍ത്താന്‍ കഴിയൂ എന്നും രക്ഷിതാക്കളോട് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് ലഹരി വസ്തുക്കള്‍ കേരളത്തിലത്തെുന്നുണ്ട്. ചെക് പോസ്റ്റുകളില്‍ എല്ലാ വാഹനവും പരിശോധിക്കുന്നതിന് എക്‌സൈസ് വിഭാഗത്തിന് ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളില്‍ വാഹന പരിശോധനക്ക് സ്‌കാനിങ്എക്‌സ്‌റേ മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങും. പത്തനംതിട്ടയില്‍ ലഹരി വില്‍പനയും വ്യാജവാറ്റും തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends