Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വരവില്‍ കവിഞ്ഞ സ്വത്ത് ഉണ്ടായത് അഴിമതിയിലൂടെ ?കെ.സി.ജോസഫിനെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്

17 JUNE 2016 05:18 AM IST
മലയാളി വാര്‍ത്ത.

ജേക്കബ് തോമസ് പറഞ്ഞ വാക്കുകള്‍ പ്രമുഖരെ തിരിഞ്ഞ് കൊത്തുന്നു. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കെ സി ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ത്വരിതപരിശോധന നടത്തി അടുത്ത മാസം 16ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇരിട്ടി സ്വദേശി ഷാജി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.
കെ.സി ജോസഫിന്റെയും ഭാര്യയുടെയും പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിധിയില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഇവരുടെയും കുടുംബസ്വത്ത് അടക്കമുള്ള ആസ്തിയില്‍ നിന്ന് സമ്പാദിക്കുന്നതില്‍ കൂടുതലാണ് ഇതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ മുന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇരിട്ടി സ്വദേശി ഷാജി പെരിങ്കരി നല്‍കിയ പരാതിയിലാണ് കോടതി നടപടി. വിജിലന്‍സ് കോഴിക്കോട് യൂണിറ്റിലെ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വാര്‍ഷിക വരുമാനവും ഇത്തവണ കാണിച്ച ആകെ വരുമാനവും തമ്മില്‍ മാത്രം പതിനെട്ടര ലക്ഷത്തോളം രൂപയുടെ മാറ്റമുണ്ടെന്നാണ് പരാതിക്കാരന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends