ജിഷ വധക്കേസിലെ പ്രതിയെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ ഇന്ന് അപേക്ഷ നല്‍കും

ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്‌ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുന്നത്.
അമീര്‍ ഉള്‍ ഇസ്‌ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ താമസിപ്പിക്കേണ്ടെന്ന തീരുമാനം. എറണാകുളം സിജെഎം കോടതിയില്‍ ഇതിനായി ഇന്ന് അപേക്ഷ നല്‍കും. സിജെഎം കോടതി ചുമതലപ്പെടുന്ന മജിസ്‌ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തുക. സാക്ഷികളേയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും മറ്റു തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.
എന്നാല്‍ അമീര്‍ ഉല്‍ ഇസ്‌ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമസ്ഥനെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചു പ്രാവശ്യം ചോദ്യം ചെയ്തിട്ടും അമീര്‍ ഇവിടെ താമസിച്ചിരുന്ന കാര്യ ഇയാള്‍ പങ്കുവച്ചിരുന്നില്ല. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാത്തതെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















