ജിഷ വധക്കേസ്: തിരിച്ചറിയല്‍ പരേഡിന് കോടതി പോലീസിന് അനുമതി നല്‍കി

ജിഷ വധക്കേസില്‍ അറസ്റ്റിലായ അമിറുള്‍ ഇസ്‌ലാമിനെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കാന്‍ പെരുമ്പാവൂര്‍ കോടതി പോലീസിന് അനുമതി നല്‍കി. ഇതിനായി സിജെഎമ്മിനെ കോടതി ചുമതലപ്പെടുത്തി. തിരിച്ചറിയല്‍ പരേഡിന്റെ നേതൃത്വം മജിസ്‌ട്രേട്ട് വഹിക്കും. പരേഡ് നടത്തുന്ന സ്ഥലവും തീയതിയും സിജെഎം തീരുമാനിക്കും.
ഈ മാസം 30 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ കാക്കനാട് സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെവച്ചാകും തിരിച്ചറിയല്‍ പരേഡ് നടത്തുക. ജിഷയുടെ അമ്മ രാജേശ്വരി, സഹോദരി ദീപ, സമീപവാസികള്‍, പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, ചെരുപ്പു കടക്കാരന്‍, കരാറുകാരന്‍ തുടങ്ങിയവരെ പരേഡില്‍ ഹാജരാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























