കെഎസ്ആര്‍ടിസി ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി; 25 ഓളം പേര്‍ക്കു പരിക്ക്

മുളക്കുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി പെട്രോള്‍ പമ്പിലേക്ക് കയറി. 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും മൂന്നാറിലേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും വന്ന ലോറിയില്‍ ബസ് ഇടിച്ചതാണ് അപകടത്തിനുണ്ടായ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബസ് ഡ്രൈവറെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പമ്പില്‍ നിന്ന ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാരാണ് പരിക്കേറ്റവരില്‍ ഏറെയും. ഇവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























