മാണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി; ' കീഴ്‌വഴക്കമനുസരിച്ചാണ് രമേശിനെ ചെയര്‍മാനാക്കിയത്;

രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനാക്കിയത് ഘടകകക്ഷികളെ അറിയിക്കാതെയാണെന്ന കെ.എം മാണിയുടെ പരാമര്‍ശത്തിന് ഉമ്മന്‍ചാണ്ടിയുടെ മറുപടി. കീഴ്‌വഴക്കമനുസരിച്ചാണ് രമേശ് ചെന്നിത്തലയെ യുഡിഎഫ് ചെയര്‍മാനാക്കിയത്. മുന്നണിയിലെ കക്ഷികളുമായി ഇക്കാര്യം ആലോചിച്ചിട്ടില്ല.പാര്‍ട്ടിയിലും മുന്നണിയിലും നേതൃസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല എന്ന തന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. ഇതിന് കാലപരിധിയുമില്ല.
യുഡിഎഫ് ചെയര്‍മാനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഘടകകക്ഷികളെ അറിയിക്കുന്നതാണ് സാമാന്യമര്യാദയെന്നും പ്രഖ്യാപനത്തിനുശേഷമാണ് ഇക്കാര്യം അറിയുന്നതെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















