കടിയേല്‍ക്കുന്ന നേതാക്കള്‍ നിരവധി..വിജിലന്‍സ് വലയില്‍ 4 നേതാക്കള്‍.. ഇനി കുരുങ്ങുന്നതാരൊക്കെ?

സര്‍ക്കാര്‍ മാറിയതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കളോരോരുത്തരായി വിജിലന്‍സ് കുരുക്കില്‍. ഐഎന്‍ റ്റി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖനും പികെ കുഞ്ഞാലിക്കുട്ടിക്കും അടൂര്‍ പ്രകാശിനും പിന്നാലെ മുന്‍മന്ത്രി കെസി ജോസഫാണ് വിജിലന്‍സ് വലയില്‍ വീണിരിക്കുന്നത്.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2016 ലെ തെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് പത്രികയില്‍ ചൂണ്ടികാണിച്ച ആസ്തിയിലെ വന്‍ അന്തരമാണ് കെ സിയെ കുരുക്കിയത്. 2011 ല്‍ കെസിക്കുണ്ടായിരുന്നത് 16,97,000 രൂപയുടെ ആസ്തിയായിരുന്നില്ലെങ്കില്‍ 2016 ല്‍ അത് 1,32,59,576 രൂപയായി ഉയര്‍ന്നു എന്നാണ് ആരോപണം.
അഞ്ചു വര്‍ഷത്തിനിടെ കെസിയുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന അസാധാരണമെന്നാണ് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കേസുകൊടുത്ത എകെ ഷാജി പറയുന്നത്.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതോടെയാമ് പലരും പല യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ വിജിലന്‍സ് കോടതിയെ സമീപിക്കുന്നുണ്ട്.
ഇനി ജേക്കബ് തോമസിന്റെയും സിപിഎമ്മിന്റെയും തന്ത്രമാണ്. കോടതി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ തങ്ങള്‍ക്കെന്ത് ചെയ്യാനാവും എന്ന് ചോദിക്കാന്‍ എളുപ്പമാണ്. ആര്‍ക്കെതിരെ വേണമെങ്കിലും സര്‍ക്കാര്‍ അന്വേഷിക്കും. എന്നാല്‍ കോടതിയുടെ ഉത്തരവുണ്ടാകണമെന്നു മാത്രം. അതിനാണ് സിപിഎം ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ യുഡിഎഫിലെ മൂന്നു മുന്‍ മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കോടതികള്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനര്‍ത്ഥം ഇനിയും പലരും വലയില്‍ കുരുങ്ങും എന്നാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















