ജിഷയുടെ അമ്മ കുളിക്കടവില്‍ വെച്ച് അമീറുളിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് ദ്വിഭാഷി

മൊഴികള്‍ മാറി മറിയുന്നു. ജിഷയുടെ അമ്മ കുളക്കടവില്‍ വെച്ച് അമീറുള്‍ ഇസ്ലാമിനെ മര്‍ദിച്ചിരുന്നെന്ന് ദ്വിഭാഷി ലിപ്ടണ്‍. ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അമീറുളിന്റെ ദ്വിഭാഷി ലിപ്ടണ്‍ വ്യക്തമാക്കി. ജിഷ കുളിക്കടവില്‍ ദിവസവും വരാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ വ്യക്തമാക്കിയിരുന്നു. ചക്കിലാംപറമ്പ് കോളനിയിലെ തോട്ടിലാണ് കുളിക്കടവ്.
ജിഷയുടെ വീട്ടില്‍ നിന്ന് കുളിക്കടവിലേക്ക് 200 മീറ്റര്‍ മാത്രമാണ് ഉളളത്. പക്ഷേ ഇതരസംസ്ഥാന തൊഴിലാളികളൊന്നും പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും അത്തരം ഒരു സംഘര്‍ഷം നടന്നതായി അറിയില്ലെന്നും സമീപത്തുള്ള സ്ത്രീകള്‍ പറഞ്ഞു.കുളിക്കടവിലെ പ്രശ്‌നങ്ങളുടെ പേരില്‍ കൊലപാതകം നടത്തിയെന്ന പോലീസിന്റെ ഭാഷ്യത്തിനെതിരെ നാട്ടുകാര്‍ സംശയം ഉന്നയിച്ചിരുന്നു. പ്രതി താമസിച്ചിരുന്ന ലോഡ്ജ് ഉടമയ്ക്ക് എതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം അമീറുള്‍ ഇസ്ലാമിനെതിരെ തെളിവുകള്‍ ശക്തമാണെന്ന് പൊലീസ്. അറിയിച്ചു ജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ജിഷയെ കടന്നു പിടിച്ചുവെന്നും തന്റെ ഇംഗീതത്തിന് കീഴ്‌പ്പെടാന്‍ വിസമ്മതിച്ച ജിഷയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. ജിഷയെ കടന്നുപിടിച്ച് ഇങ്കിതത്തിന് കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുവെന്നും ജിഷയെ തറയില്‍ വീഴിച്ച് ബലാത്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശക്തമായ എതിര്‍പ്പ് ജിഷ പ്രകടിപ്പിച്ചപ്പോളുണ്ടായ വിദ്വേഷം മൂലമാണ് ജനനേന്ദ്രിയത്തില്‍ കത്തികയറ്റിയതെന്ന് റിമാന്റ് റിപ്പോര്‍ട്ട്. പ്രതിയെ അന്യസംസ്ഥാനത്ത് കൊണ്ടുപോയി തെളിവെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശമുണ്ട്. അമീറുള്‍ ഇസ്‌ലാമിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ കോടതിഅനുമതി നല്‍കിയിരുന്നു. ആലുവ റൂറല്‍ എസ്പി ഉണ്ണിരാജന്‍ നല്‍കിയ അപേക്ഷയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസിന് അനുമതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















