Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാഭവന്‍ മണിയുടെ മരണം കീടനാശിനിയും വിഷമദ്യവും അകത്തുചെന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

19 JUNE 2016 12:25 AM IST
മലയാളി വാര്‍ത്ത.

കീടനാശിനിയായ ക്‌ളോര്‍പൈറിഫോസ്, മീഥൈല്‍ കലര്‍ന്ന മദ്യം എന്നിവ അകത്ത് ചെന്നാണ് കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധനും അസി. പൊലീസ് സര്‍ജനുമായ ഡോ.ഷേഖ് സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

മണിയുടെ മരണം സംബന്ധിച്ച വിവാദം ആളിക്കത്തുമ്പോഴും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നില്ല.
മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോള്‍ കണ്ടത്തൊനായി എന്ന ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് വിരുദ്ധമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ, തെന്നിന്ത്യന്‍ സിനിമാസ്വാദകരെ വിസ്മയിപ്പിച്ച ഈ അതുല്യ അഭിനേതാവിന്റെ മരണം ദുരൂഹതയില്‍ പൊതിഞ്ഞ സങ്കീര്‍ണ സമസ്യയായി. കേന്ദ്രലാബ് പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.  

കേസ് അന്വേഷണം സി.ബി.ഐക്ക് വിടാനിരിക്കെയാണ് മണിയുടെ മരണത്തിന് മുമ്പും, പിമ്പുമെടുത്ത ശരീരസ്രവങ്ങളുടെ സാമ്പിളുകളില്‍ ഹൈദരാബാദിലെ കേന്ദ്രലാബില്‍ നടത്തിയ പരിശോധനയില്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം കൂടുതലാണെന്നാണ് കണ്ടത്തെിയത്. അതായത് വ്യാജ മദ്യം ഉള്ളില്‍ ചെന്നാണ് കലാഭവന്‍ മണിയുടെ മരണമെന്നര്‍ഥം. ഇതോടെ മണിയുടേത് സ്വാഭാവിക മരണമല്‌ളെന്ന നിഗമനത്തില്‍ മെഡിക്കല്‍ സംഘവും അന്വേഷണ സംഘവുമത്തെുകയും ചെയ്തു. 

മണിയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന വാദം ഈ റിപ്പോര്‍ട്ട് ബലപ്പെടുത്തുകയും മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കുടുംബം ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ സി.ബി.ഐ അന്വേഷണമെന്ന വാദം ശക്തമായി. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് സി.ബി.ഐക്ക് അന്വേഷണം വിടാനും തീരുമാനിച്ചു. അതിന് പിന്നാലെയാണ്, മരണകാരണം കീടനാശിനിയും വിഷമദ്യവുമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 
അമിത അളവില്‍ ബിയര്‍ കഴിക്കുന്നത് മൂലം സ്വാഭാവികമായി അടിയുന്ന മെഥനോള്‍ മാത്രമാണ് ഇതെന്നുമായിരുന്നു ആദ്യത്തെ വാദം. 

കരള്‍ രോഗിയായ മണിയുടെ ശരീരത്തില്‍ സ്വാഭാവികമായി ഉണ്ടായതാകും ഇതെന്നും വിലയിരുത്തലുകളത്തെി. കേന്ദ്ര ലാബിലെ പരിശോധനാ ഫലത്തില്‍ കീടനാശിനി കണ്ടത്തൊനുമായില്ല. കാക്കനാട്ടെ ലാബിലെ പരിശോധനയില്‍ കീടനാശിനിയും ഉണ്ടായിരുന്നു. ഈ വൈരുദ്ധ്യം ഉയര്‍ത്തി കാക്കനാട്ടിലെ പരിശോധനാഫലം തള്ളാനായിരുന്നു നീക്കം.
ഇപ്പോള്‍ കേന്ദ്രലാബ് ഫലത്തെയും സംശയത്തിലാക്കുന്നതാണ് മരണകാരണം കീടനാശിനിയും വിഷമദ്യവുമാണെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

കോടതി ആധികാരിക രേഖയായി പരിഗണിക്കുക പോസ്റ്റ്‌മോര്‍ട്ടം പരിശോധനാഫലമാണെന്നും, മറ്റ് പരിശോധനാഫലങ്ങള്‍ അപ്രസക്തമാണെന്നും പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.സി.പി. ഉദയഭാനു പറഞ്ഞു. സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇതുസംബന്ധിച്ച ശിപാര്‍ശക്കത്ത് കൈമാറിയിരുന്നില്ല.
കീടനാശിനി കണ്ടത്തൊതിരുന്ന കേന്ദ്രലാബിലെയും, മരണകാരണം കീടനാശിനിയും വിഷമദ്യവുമാണെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും അന്വേഷണം വീണ്ടും സങ്കീര്‍ണമാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends