Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നഗ്‌നനൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടു....മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

22 JUNE 2016 08:59 AM IST
മലയാളി വാര്‍ത്ത.

അന്യനാട്ടിലെ മലയാളിപ്പെണ്‍പുലികളുടെ അഴിഞ്ഞാട്ടത്തില്‍ തകര്‍ന്നത് ഒരു കുടുംബത്തിന്റെ സ്വപ്നം.നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ റാഗ് ചെയ്ത കേസില്‍ മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു. കൊല്ലം, ഇടുക്കി സ്വദേശിനികളാണ് കുറ്റക്കാര്‍. ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജിലെ ദളിത് പെണ്‍കുട്ടിയെ ഇവര്‍ ക്ലീനിംഗ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. ഒരുമാസം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
റാഗ് ചെയ്തതിനുശേഷം അശ്വതി എന്ന പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവര്‍ക്കെതിരെ വധശ്രമം, പട്ടികജാതി പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഉടന്‍തന്നെ കര്‍ണാടക പൊലീസിന് കൈമാറും. സംഭവത്തില്‍ പെണ്‍കുട്ടി കര്‍ണാടക പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, അവശനിലയിലായിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിരുന്നില്ല.
എടപ്പാള്‍ സ്വദേശിനിയും ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുമായ അശ്വതി(18)യാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ക്രൂരതയ്ക്കിരയായത്. വീര്യംകൂടിയ ഫിനോള്‍ ദ്രാവകം കുടിപ്പിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് ഒരാഴ്ചകൂടി ആശുപത്രിയില്‍ തുടരണം. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ശസ്ത്രക്രിയയും വേണ്ടിവരുമെന്നും പൊള്ളല്‍ മാറാന്‍ ദിവസങ്ങളെടുക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അന്നനാളം പൊള്ളി ഒട്ടിയതിനാല്‍ ആറുമാസത്തേക്ക് സാധാരണരീതിയില്‍ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. ഡെപ്യൂട്ടി പൊലീസ് കമിഷണര്‍ ഡി. സാലി, മെഡിക്കല്‍ കോളേജ് സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ ഹബീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.
മെയ് എട്ടിനാണ് എട്ടംഗസംഘം അശ്വതിയെ ഫിനോള്‍ കുടിപ്പിച്ചത്. തളര്‍ന്നുവീണ പെണ്‍കുട്ടിയെ സഹപാഠികള്‍ കര്‍ണാടകയിലെ സ്വകാര്യ ആശുത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂരിലെയും എടപ്പാളിലെയും ആശുപത്രിയിലെത്തിച്ചു. ജൂണ്‍ രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ആസിഡ് ലായനി കുടിപ്പിച്ചത് നഗ്‌നനൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിനാലെന്ന് അശ്വതിയുടെ മൊഴി.
സീനിയര്‍ വിദ്യാര്‍ഥിനികള്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അശ്വതിയുടെ പരാതിയില്‍ പറയുന്നു. കറുത്തവള്‍ എന്ന് സ്ഥിരമായി വിളിച്ചിരുന്നെന്നും കാണുമ്പോള്‍ത്തന്നെ പേടിയാകുമെന്ന് കളിയാക്കിയിരുന്നെന്നും അശ്വതി പറുന്നു. വെറുതേയല്ല അച്ഛനില്ലാതെ പോയതെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് പെണ്‍കുട്ടി പരാതി നല്‍കി.
5 ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്താണ് പെണ്‍കുട്ടി പഠിക്കാന്‍ പോയത്.
അതേസമയം, റാഗിംഗ് സംഭവം നിഷേധിച്ച് കോളജ് അധികൃതര്‍ രംഗത്തെത്തി. പെണ്‍കുട്ടി നടത്തിയത് ആത്മഹത്യാ ശ്രമമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends