ജിഷ വധക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കണം: രമേശ് ചെന്നിത്തല

ജിഷ വധക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഷ കൊലക്കേസിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളും പുറത്തുവരുന്ന സാഹചര്യത്തിലാണ് കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.
സാധാരണ ഗതിയില്‍ പ്രമാദമായ കേസുകള്‍ ഉണ്ടാകുമ്പോള്‍ കേസിന്റെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ ജിഷയുടെ കൊലപാതകത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു കഴിഞ്ഞിട്ടും കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരോ പോലീസോ പുറത്തുവിടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിയേ അറസ്റ്റ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വ്യക്തത ഇല്ലാത്തതോ വ്യഖ്യാനങ്ങളോ മാത്രമാണ് ജിഷ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പല വ്യാഖ്യാനങ്ങള്‍ പുറത്തുവരുന്നത് ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























